Top

‘കത്തിലെ വ്യക്തി ബന്ധുതന്നെ’; ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ വിശദീകരണവുമായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ തനിക്കെതിരെ വന്ന ആരോപണത്തില്‍ പ്രതികരണവുമായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍. കത്തില്‍ പേരുള്ള വ്യക്തി തന്റെ ബന്ധുവാണെന്നും എന്നാല്‍ ബാങ്കിലെ ജോലിക്കായി കത്തിനുവേണ്ടി സമീപിച്ചപ്പോള്‍ താന്‍ കത്ത് നല്‍കിയില്ലെന്ന് വ്യക്തമാക്കിയിരുന്നു എന്നും വിനയന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിസിസി ഒഴികെയുള്ള മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് വാദിക്കുന്ന ആളെന്ന നിലയില്‍ ബാങ്കിലെ ജോലിക്കായി ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. എന്നാല്‍ അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളെക്കുറിച്ച് […]

26 July 2021 5:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കത്തിലെ വ്യക്തി ബന്ധുതന്നെ’; ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍   വിശദീകരണവുമായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്
X

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണത്തില്‍ തനിക്കെതിരെ വന്ന ആരോപണത്തില്‍ പ്രതികരണവുമായി മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍. കത്തില്‍ പേരുള്ള വ്യക്തി തന്റെ ബന്ധുവാണെന്നും എന്നാല്‍ ബാങ്കിലെ ജോലിക്കായി കത്തിനുവേണ്ടി സമീപിച്ചപ്പോള്‍ താന്‍ കത്ത് നല്‍കിയില്ലെന്ന് വ്യക്തമാക്കിയിരുന്നു എന്നും വിനയന്‍ പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിസിസി ഒഴികെയുള്ള മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് വാദിക്കുന്ന ആളെന്ന നിലയില്‍ ബാങ്കിലെ ജോലിക്കായി ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല. എന്നാല്‍ അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും, അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് തന്റെ പേര് വിഷയത്തിലേക്ക് വലിച്ചിഴച്ചതെന്നും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുല്‍ത്താന്‍ ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങള്‍ ഓരോന്നായി സിപിഐഎമ്മിന്റെ കൈയില്‍ ഏല്‍പ്പിച്ച പലരുടെയും പേരുകള്‍ ഈ കത്തില്‍ പരാമര്‍ശിച്ചിട്ടിലെന്നും, അതിനാല്‍ കത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നും വിനയന്‍ ആരോപിച്ചു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് അര്‍ബന്‍ ബാങ്ക് ആരോപണങ്ങളെന്ന് സൂചിപ്പിച്ചായിരുന്നു ആരോപണം.

കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി കോ-ഓപറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ അടുത്തിടെ നടന്ന ആറ് നിയമനങ്ങളില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പടെയുള്ള മൂന്ന് നേതാക്കള്‍ രണ്ട് കോടിയിലേറെ രൂപ കോഴയായി കൈപ്പറ്റിയെന്നാണ് ആരോപണം. ആരോപണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയറ്റ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ഐ സി ബാലകൃഷ്ണന്റെ പേരില്‍ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് ആര്‍ജ്ജവം കാണിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. അതേസമയം, അര്‍ബന്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ ആരില്‍നിന്നും കോഴ വാങ്ങിയിട്ടില്ലെന്നും ആരോപണത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം.

Also Read: ‘അന്ന് ശിവദാസനെ പുല്‍പ്പള്ളിക്കാര്‍ മരത്തില്‍ കെട്ടിയിട്ടു തല്ലി’; ഡിസിസി സെക്രട്ടറിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവിന്റെ കത്ത്; ആറ് മാസമായിട്ട് മുല്ലപ്പള്ളിക്ക് മിണ്ടാട്ടമില്ല

Next Story