‘കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചു’; ഇടഞ്ഞ് ആര്‍എസ്പി, ഒറ്റയ്ക്ക് മത്സരിക്കും
കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ കോട്ടയം യുഡിഎഫില്‍ പോട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചു എന്ന ആരോപണവുമായെത്തിയ ആര്‍എസ്പി 16 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം നഗരസഭകളിലും കടുത്തുരുത്തി ബ്ലോക്കില്‍ മുളക്കുളം ഡിവിഷന്, കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ എരുമേലി ഡിവിഷന് എന്നിവയും കുറിച്ചി, പനച്ചിക്കാട്, മണിമല ഗ്രാമപഞ്ചായത്തുകളിലും ആര്എസ്പിയ്ക്ക് നല്‍കാമെന്ന് ഉറപ്പു നല്കിയ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് ഏകപക്ഷീയമായി അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ ആര്‍എസ്പി എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലാ […]

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ കോട്ടയം യുഡിഎഫില്‍ പോട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചു എന്ന ആരോപണവുമായെത്തിയ ആര്‍എസ്പി 16 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
കോട്ടയം, ചങ്ങനാശേരി, വൈക്കം നഗരസഭകളിലും കടുത്തുരുത്തി ബ്ലോക്കില്‍ മുളക്കുളം ഡിവിഷന്, കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ എരുമേലി ഡിവിഷന് എന്നിവയും കുറിച്ചി, പനച്ചിക്കാട്, മണിമല ഗ്രാമപഞ്ചായത്തുകളിലും ആര്എസ്പിയ്ക്ക് നല്‍കാമെന്ന് ഉറപ്പു നല്കിയ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് ഏകപക്ഷീയമായി അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ ആര്‍എസ്പി എത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വഞ്ചിച്ചെന്നും കോണ്‍ഗ്രസ് നിഷേധിച്ച വാര്‍ഡുകളില്‍ ആര്‍എസ്പി തനിച്ച് മത്സരിക്കുമെന്നും
ആര്‍എസ്പി ജില്ലാ സെക്രട്ടറി ടി സി അരുണ്‍ അറിയിച്ചു. ഈ വാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്പി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായി മത്സരിക്കാനാണ് ആര്‍എസ്പിയുടെ തീരുമാനം. തര്‍ക്കം നിലനില്‍ക്കുന്ന വാര്‍ഡുകളൊഴികെയുള്ള മറ്റിടങ്ങളില്‍ ആര്‍എസ്പി യുഡിഎഫിന് പിന്തുണ നല്‍കും.