‘മത്സരിക്കാന്‍ ലഭിച്ചതിലേറെയും തോല്‍ക്കുന്ന സീറ്റുകള്‍’; ബീഹാര്‍ വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ മറുപടി
പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പരാജയപ്പെട്ടപ്പോള്‍ വിമര്ശമങ്ങളേറെ ഏറ്റത് കോണ്‍ഗ്രസിനാണ്. 70 സീറ്റുകളില്‍ മത്സരിച്ചിട്ട് ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രമാണ്. മുഖ്യകക്ഷികളില്‍ ഏറ്റവും കുറഞ്ഞ വിജയശതമാനവും കോണ്‍ഗ്രസിനാണ്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗതെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മഹാസഖ്യത്തിലെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും അതിലേറെയും എന്‍ഡിഎക്ക് സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 70 സീറ്റുകള്‍ ലഭിച്ചതില്‍ 45ഉം എന്‍ഡിഎയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളായിരുന്നു ഇവയെന്നും നേതാക്കള്‍ […]

പാറ്റ്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പരാജയപ്പെട്ടപ്പോള്‍ വിമര്ശമങ്ങളേറെ ഏറ്റത് കോണ്‍ഗ്രസിനാണ്. 70 സീറ്റുകളില്‍ മത്സരിച്ചിട്ട് ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രമാണ്. മുഖ്യകക്ഷികളില്‍ ഏറ്റവും കുറഞ്ഞ വിജയശതമാനവും കോണ്‍ഗ്രസിനാണ്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗതെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
മഹാസഖ്യത്തിലെ രണ്ടാം കക്ഷിയായ തങ്ങള്‍ക്ക് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും അതിലേറെയും എന്‍ഡിഎക്ക് സ്വാധീനമുള്ള മണ്ഡലങ്ങളായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. 70 സീറ്റുകള്‍ ലഭിച്ചതില്‍ 45ഉം എന്‍ഡിഎയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത മണ്ഡലങ്ങളായിരുന്നു ഇവയെന്നും നേതാക്കള്‍ പറയുന്നു.
കുറെയേറെ ചര്‍ച്ചകള്‍ നടത്തിയാണ് ആര്‍ജെഡി കഴിഞ്ഞ തവണത്തേതിനേക്കാള്‍ 30 സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കുകയായിരുന്നു. എന്നാല്‍ എണ്ണത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും ലഭിച്ച സീറ്റുകള്‍ കൊണ്ട് വലിയ കാര്യമില്ലെന്ന് പല കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.
ആര്‍ജെഡി വിട്ടുനല്‍കിയ 20 മണ്ഡലങ്ങളും സമാനതരത്തിലുള്ളതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 20 വര്‍ഷത്തിലധികമായി ആര്‍ജെഡി ജയിക്കാത്ത സീറ്റുകളായിരുന്നു വിട്ടു നല്‍കിയത്. അതേ സമയം ഇടതുപാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കിയത് കോണ്‍ഗ്രസ് സിറ്റിങ് സീറ്റുകളായിരുന്നുവെന്നും അവര്‍ പറയുന്നു.
അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണായക സമിതിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിനകത്ത് വിമര്‍ശനമുയര്‍ന്നു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ ഇവര്‍ക്ക് പാളിയെന്നാണ് വിമര്‍ശനം.