Top

ഏഴ് ജില്ലകളിലെങ്കിലും ഡിസിസി അധ്യക്ഷന്മാരുടെ സ്ഥാനം തെറിക്കും; ഇരട്ടപദവി ഒഴിവാക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇതിനകം കെപിസിസി രാഷ്ട്രീയകാര്യസമിതി ഇടപെട്ട് നിരവധി നടപടികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒപ്പം ഡിസിസികളിലും തിരുത്തലിനൊരുങ്ങുകയാണ് പാര്‍ട്ടി. നേതാക്കളുടെ ഇരട്ടപദവിയില്‍ നിന്നും നീക്കുകയും പുതിയവരെ നിയമിക്കാനുമാണ് തീരുമാനം. ഏഴ് ജില്ലകളിലെങ്കിലും ഇത്തരത്തില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം ജില്ലാ തലത്തില്‍ പരിശോധന നടത്തി വരികെയാണ് ഇത്തരമൊരു നിര്‍ണായക തീരുമാനം. ഇത് പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ വെക്കും. […]

24 Dec 2020 8:10 PM GMT

ഏഴ് ജില്ലകളിലെങ്കിലും ഡിസിസി അധ്യക്ഷന്മാരുടെ സ്ഥാനം തെറിക്കും; ഇരട്ടപദവി ഒഴിവാക്കും
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇതിനകം കെപിസിസി രാഷ്ട്രീയകാര്യസമിതി ഇടപെട്ട് നിരവധി നടപടികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഒപ്പം ഡിസിസികളിലും തിരുത്തലിനൊരുങ്ങുകയാണ് പാര്‍ട്ടി.

നേതാക്കളുടെ ഇരട്ടപദവിയില്‍ നിന്നും നീക്കുകയും പുതിയവരെ നിയമിക്കാനുമാണ് തീരുമാനം. ഏഴ് ജില്ലകളിലെങ്കിലും ഇത്തരത്തില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം ജില്ലാ തലത്തില്‍ പരിശോധന നടത്തി വരികെയാണ് ഇത്തരമൊരു നിര്‍ണായക തീരുമാനം. ഇത് പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് മുന്നില്‍ വെക്കും.

14 ജില്ലകളിലേയും നേതാക്കളുമായുള്ള കൂടികാഴ്ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ ജില്ലയേയും പ്രതിനിധാനം ചെയ്യുന്ന എംപി, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡണ്ടുമാര്‍ എന്നിവരാണ് കൂടികാഴ്ച്ചക്കെത്തുന്നത്. മുല്ലപ്പള്ളിക്ക് പുറമേ ഉമ്മന്‍ചാണ്ടിയും റിപ്പോര്‍ട്ട് പരിശോധിക്കും. മലബാറിലെ അഞ്ച് ജില്ലകളിലേയും മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലേയും പരിശോധന പൂര്‍ത്തിയായി.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ 27 ന കെപിസിസി നിര്‍വാഹക സമിതിയും രാഷ്ടീയകാര്യസമിതിയും ചേരും. മൂന്ന് എഐസിസി സെക്രട്ടറിമാരെ ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് ദൗത്യം. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും താരിഖ് അന്‍വര്‍ മേല്‍നോട്ടം വഹിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കകത്ത് ഉടലെടുത്ത പരസ്യവാക്പോര് അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി നേതൃത്വത്തിന് കത്തയച്ചിരുന്നു. പരാതികള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടതെന്നും അവയ്ക്ക് പരിഹാരം കാണുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Next Story