‘വിട്ടുപോയതിന് നന്ദി’; ജിതിന് പ്രസാദയോട് കോണ്‍ഗ്രസ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് ചത്തീസ്ഗഢ് കോണ്‍ഗ്രസ്. ‘ജിതിന് പ്രസാദ ജി, കോണ്‍ഗ്രസ് വിട്ടുപോയതിന് താങ്കള്‍ക്കു നന്ദി’. എന്നാണ് പ്രസാദയുടെ ബിജെപി പ്രവേശനത്തോട് ചത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രതികരിച്ചത്്. പ്രസാദയുടെ ബിജെപി പ്രവേശനത്തോട് ഒരു കോണ്‍ഗ്രസ് ഘടകത്തിന്റെ ആദ്യ പ്രതികരണമാണിത്. അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജിതിന് പ്രസാദ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ബിജെപിയില്‍ ചേരുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ജിതിന് പ്രസാദയുടെ […]
9 Jun 2021 6:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് ചത്തീസ്ഗഢ് കോണ്‍ഗ്രസ്. ‘ജിതിന് പ്രസാദ ജി, കോണ്‍ഗ്രസ് വിട്ടുപോയതിന് താങ്കള്‍ക്കു നന്ദി’. എന്നാണ് പ്രസാദയുടെ ബിജെപി പ്രവേശനത്തോട് ചത്തീസ്ഗഢ് കോണ്‍ഗ്രസ് പ്രതികരിച്ചത്്. പ്രസാദയുടെ ബിജെപി പ്രവേശനത്തോട് ഒരു കോണ്‍ഗ്രസ് ഘടകത്തിന്റെ ആദ്യ പ്രതികരണമാണിത്.
അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുമായി ജിതിന് പ്രസാദ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് ബിജെപിയില്‍ ചേരുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി കടുത്ത വിയോജിപ്പ് നിലനില്‍ക്കുന്നതിനിടയിലാണ് ജിതിന് പ്രസാദയുടെ ബിജെപി പ്രവേശനം. മൂന്നുതലമുറയായുള്ള കോണ്‍ഗ്രസ് ബന്ധമാണ് വിച്ഛേദിക്കുന്നതെന്ന് പ്രസാദ ബി ജെ പിയില്‍ ചേര്ന്നുകൊണ്ട്് പറഞ്ഞിരുന്നു.
ഇതുവരെ സഹകരിച്ച കോണ്‍ഗ്രസിന് നന്ദി പറയാനും പ്രസാദ മറന്നില്ല. യുപിയിലെ ബ്രാഹ്മണ വോട്ട് ബാങ്ക് പ്രസാദ പാര്‍ട്ടി വിടുന്നതോടെ വീണ്ടും അടുപ്പിക്കാന്‍ കഴിയില്ലെന്ന സംശയത്തിലാണ് കോണ്‍ഗ്രസ്. ബ്രഹ്മ ചേതന സാമവേദ എന്ന ബ്രാഹ്മണ വിഭാഗത്തെ ഒന്നിപ്പിക്കാനുള്ള ക്യാമ്പെയിനാണ് കോണ്‍ഗ്രസ് നടത്തിയിരുന്നത്. ഇപ്പോള്‍ പ്രസാദയുടെ നേതൃത്വത്തില്‍ ബ്രഹ്മണ വിഭാഗത്തെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയായിരുന്നു കോണ്‍ഗ്രസ്. അതിനിടെ പ്രസാദയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
എന്നാല്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കളില്‍ പ്രസാദയും ഉള്‍പ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ശക്തമായി അതിനോട് പ്രതികരിച്ചതിനെ തുടര്‍ന്ന് പ്രസാദ വിമത നീക്കത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തില്‍ തനിക്ക് പൂര്ണ്ണവിശ്വസമുണ്ടെന്നും ജിതിന് പ്രസാദ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വവുമായി വിയോജിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് ജിതേന്ദ്ര പ്രസാദ പാര്‍ട്ടി വിട്ടത്. ഇന്ന് കേന്ദ്രമന്ത്രി പീയുഷ്ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്.
- TAGS:
- BJP
- CONGRESS
- jithin Prasada