Top

രാഹുലിനും സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം മന്‍മോഹന്‍ സിങ്ങും; ബിഹാറിലെ താരപ്രചാരകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഒപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസ് രംഗത്തിറക്കുന്നു

10 Oct 2020 8:27 AM GMT

രാഹുലിനും സോണിയക്കും പ്രിയങ്കയ്ക്കുമൊപ്പം മന്‍മോഹന്‍ സിങ്ങും; ബിഹാറിലെ താരപ്രചാരകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
X

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ താരപ്രചാരണകരായെത്തുന്നവരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും കോണ്‍ഗ്രസ് രംഗത്തിറക്കുന്നുണ്ട്. കത്ത് വിവാദത്തേത്തുടര്‍ന്ന് ‘അച്ചടക്ക ശിക്ഷ’ നേരിടേണ്ടി വന്ന ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളും 30 അംഗ പട്ടികയിലുണ്ട്. പോരിലേര്‍പ്പെട്ടിരുന്ന അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ബിഹാറില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ഒരേ പ്രചരണ വേദിയില്‍ എത്തിയേക്കും.

താരപ്രചാരകര്‍

സോണിയാ ഗാന്ധി
ഡോ. മന്‍മോഹന്‍ സിങ്ങ്
രാഹുല്‍ ഗാന്ധി
മീരാ കുമാര്‍
ഗുലാം നബി ആസാദ്
പ്രിയങ്കാ ഗാന്ധി വാദ്ര
ശക്തിസിങ് ഗോഹില്‍
മദന്‍ മോഹന്‍ ഝാ
സദാനന്ദ് സിങ്
അശോക് ഗെലോട്ട്
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്
ഭൂപേഷ് ബാഗല്‍
താരീഖ് അന്‍വര്‍
രണ്‍ദീപ് സിങ് സുര്‍ജേവാല
ഡോ. ഷക്കീല്‍ അഹമ്മദ്
ശത്രുഘന്‍ സിന്‍ഹ
നിഖില്‍ കുമാര്‍ സച്ചിന്‍ പൈലറ്റ്
പ്രമോദ് തിവാരി
അഖിലേഷ് പ്രസാദ് സിങ്
ഡോ. മൊഹമ്മദ് ജാവേദ്
രാജ് ബബ്ബര്‍
കീര്‍ത്തി ആസാദ്
സഞ്ജയ് നിരുപം
ഉദിത്ത് രാജ്
ഇമ്രാന്‍ പ്രതാപ്ഗര്‍ഹി
പ്രേം ചന്ദ് മിശ്ര
അനില്‍ ശര്‍മ്മ
അജയ് കപൂര്‍
വീരേന്ദര്‍ സിങ് റാത്തോര്‍

Next Story