ഇന്ധന വിലവര്‍ദ്ധനവില്‍ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; യോഗം വിളിച്ച് സോണിയ
ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 24നാണ് യോഗം. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും. യോഗത്തില്‍ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ALSO READ: ‘മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച് […]
21 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. വിഷയത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി യോഗം വിളിച്ചു. ജൂണ്‍ 24നാണ് യോഗം. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരും ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
യോഗത്തില്‍ രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തും. കേന്ദ്ര സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇന്ധന വില വർദ്ധനവ് കൂടാതെ കൊവിഡ് കൈകാര്യം ചെയ്തതില്‍ വന്ന പരാജയം എന്നിവ മുന്‍ നിര്‍ത്തികൂടിയാണ് കോണ്‍ഗ്രസ് ഭാവി പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ജൂലൈയില്‍ ആരംഭിക്കുന്ന ലോകസഭാ വര്‍ഷകാല സമ്മേളനത്തില്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ALSO READ: കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; ഉത്തരവ് പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്