Top

ഈ വിധി സുപ്രിംകോടതി വിധിയുടെ ലംഘനം, ഭരണഘടനക്ക് എതിര് : ബാബ്റി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ്സ്

ലഖ്നൗ സിബിഐ കോടതി പുറപ്പെടുവിച്ച ബാബ്റി മസ്ജിദ് വിധി, കഴിഞ്ഞ നവംബറില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിക്കെതിരാണ് എന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സഹോദര്യത്തിലും, ദേശീയതയിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും വേണ്ടി കേന്ദ്രവും, ഉത്തര്‍ പ്രദേശ് സര്‍ക്കാരും ഈ വിധിക്കെതിരെ അപ്പീല്‍ പോകണം എന്നാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് തീര്‍ത്തും നിയമവിരുദ്ധവും, നിയമത്തിന്റെ വ്യക്തമായ ലംഘനവും ആണെന്ന സുപ്രിംകോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ നിരീക്ഷണം ആണ് ദില്ലിയില്‍ വാര്‍ത്താലേഖകരോട് […]

30 Sep 2020 8:35 AM GMT

ഈ വിധി സുപ്രിംകോടതി വിധിയുടെ ലംഘനം, ഭരണഘടനക്ക് എതിര് : ബാബ്റി മസ്ജിദ് വിഷയത്തില്‍ കോണ്‍ഗ്രസ്സ്
X

ലഖ്നൗ സിബിഐ കോടതി പുറപ്പെടുവിച്ച ബാബ്റി മസ്ജിദ് വിധി, കഴിഞ്ഞ നവംബറില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിക്കെതിരാണ് എന്ന് കോണ്‍ഗ്രസ്സ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സഹോദര്യത്തിലും, ദേശീയതയിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും വേണ്ടി കേന്ദ്രവും, ഉത്തര്‍ പ്രദേശ് സര്‍ക്കാരും ഈ വിധിക്കെതിരെ അപ്പീല്‍ പോകണം എന്നാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് തീര്‍ത്തും നിയമവിരുദ്ധവും, നിയമത്തിന്റെ വ്യക്തമായ ലംഘനവും ആണെന്ന സുപ്രിംകോടതിയുടെ കഴിഞ്ഞ വര്‍ഷത്തെ നിരീക്ഷണം ആണ് ദില്ലിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം ഉദ്ധരിച്ചത്. ‘പക്ഷെ പ്രത്യേക കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രത്യേക കോടതിയുടെ തീരുമാനം സുപ്രീംകോടതിയുടെ തീരുമാനത്തിന് വിരുദ്ധമാണെന്ന് വ്യക്തമാണ്”, അദ്ദേഹം പറഞ്ഞു.

ഭാരതീയ ജനതാ പാര്‍ട്ടിയും രാഷ്ട്രീയ സ്വയംസേവക് സംഘവും ചേര്‍ന്ന് നടത്തിയ ”ആഴത്തിലുള്ള രാഷ്ട്രീയ ഗൂഡാലോചനയ്ക്ക്” രാജ്യം മുഴുവന്‍ ഇപ്പോള്‍ സാക്ഷ്യം വഹിച്ചുവെന്ന് സുര്‍ജേവാല പറഞ്ഞു. എന്തുവില കൊടുത്തും അധികാരം പിടിച്ചെടുക്കുന്നതിനും, രാജ്യത്തിന്റെ സാമുദായിക സൗഹൃദവും സാഹോദര്യവും നശിപ്പിക്കാനും ആണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ശ്രമിച്ചതെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഭരണഘടനയുടെ ധാര്‍മ്മികതയ്ക്കെതിരെ നടന്ന ഈ പ്രവൃത്തിയില്‍ ഉത്തര്‍പ്രദേശിലെ അന്നത്തെ സര്‍ക്കാരും സഹകരിച്ചിട്ടുണ്ട്. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ഈ വശങ്ങളും വസ്തുതകളും തെളിവുകളും വിശദമായി പരിശോധിച്ചതിനു ശേഷമാണ് മസ്ജിദ് പൊളിക്കുന്നത് നിയമവാഴ്ചയുടെ ലംഘനമെന്ന് സുപ്രീം കോടതി വിലയിരുത്തിയത്, ”അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story