കേന്ദ്രമന്ത്രിയുടെ പൗരത്വം സംശയത്തില്‍; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് മന്ത്രിയുടെ വിവരങ്ങള്‍ അപ്രത്യക്ഷമായി
കേന്ദ്രമന്ത്രിസഭയില്‍ ബംഗാളില്‍ നിന്ന് പുതിയതായി അധികാരമേറ്റ മന്ത്രി നിഷിത് പ്രമാനിക്കിന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സംശയം ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും. അതിനിടെ കേന്ദ്രമന്ത്രിമാരുടെ വിവരങ്ങള്‍ അടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം നിഷിത് പ്രമാനിക്കിന്റെ പേരും ചിത്രവും അപ്രത്യക്ഷമായി. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല. നിഷിത് പ്രമാനിക്ക് ഇന്ത്യന്‍ പൗരനാണോ ബംഗ്ലാദേശ് പൗരനാണോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എം […]
18 July 2021 3:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രമന്ത്രിസഭയില്‍ ബംഗാളില്‍ നിന്ന് പുതിയതായി അധികാരമേറ്റ മന്ത്രി നിഷിത് പ്രമാനിക്കിന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സംശയം ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും. അതിനിടെ കേന്ദ്രമന്ത്രിമാരുടെ വിവരങ്ങള്‍ അടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം നിഷിത് പ്രമാനിക്കിന്റെ പേരും ചിത്രവും അപ്രത്യക്ഷമായി. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല. നിഷിത് പ്രമാനിക്ക് ഇന്ത്യന്‍ പൗരനാണോ ബംഗ്ലാദേശ് പൗരനാണോയെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എം പിയായ രിപുന്‍ ബോറ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. നേരത്തെ തൃണമൂല്‍ നേതാവ് പാര്‍ഥാ പ്രതിം റേയും നിഷിത് പ്രമാനിക്കിന്റെ പൗരത്വത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ബംഗ്ലാദേശിലെ ഫേസ്ബുക്കില്‍ കേന്ദ്രമന്ത്രിയായ സ്ഥാനമേറ്റ നിഷിത് പ്രമാനിക്കിനെ അഭിനന്ദിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ‘ബംഗ്ലാദേശിന്റെ മകന്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്. കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ യഥാര്‍ഥ ജന്മദേശം ഏതാണെന്നും ഇന്ത്യന്‍ പൗരനാണോ ബംഗ്ലാദേശ് പൗരനാണോയെന്നത് സംബന്ധിച്ച് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സംശങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്നും ബോറ കത്തില്‍ ചൂണ്ടിക്കാണിച്ചു. ബംഗ്ലാദേശിലെ ഹരിന്ദപ്പൂരിലാണ് നിഷിത് പ്രമാനിക്ക് ജനിച്ചതെന്നും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ പഠനത്തിനായി എത്തിച്ചേര്‍ന്ന പ്രമാനിക്ക് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്ാണിക്കുന്നത്. പിന്നീട് തൃണമൂലിലും തുടര്‍ന്ന് ബി ജെ പിയിലും അംഗമാവുകയും ചെയ്്തുവെന്ന വാദവും കോണ്‍ഗ്രസ് നേതാവ് ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ നിഷിത് പ്രമാനിക്ക് ഇക്കാര്യം നിഷേധിച്ചു. അതേ സമയം ബി ജെ പി ഇതുവരെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. പശ്ചിമബംഗാളിലെ കൂച്ച് ബെഹാരില് നിന്നുള്ള ബി ജെ പി എം പിയാണ് നിഷിത് പ്രമാനിക്ക്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന നിഷിത് പ്രമാനിക്ക് 2019ലാണ് ബി ജെ പിയില്‍ എത്തിച്ചേരുന്നത്.