Top

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 51 ലക്ഷം നല്‍കി കോണ്‍ഗ്രസ് എംഎല്‍എ; എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്ന് ആഹ്വാനം

രാമക്ഷേത്രനിര്‍മ്മാണത്തിന് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ നേരില്‍ചെന്നുകണ്ടാണ് അദിതി തുകകൈമാറിയത്.

9 Feb 2021 11:25 AM GMT

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 51 ലക്ഷം നല്‍കി കോണ്‍ഗ്രസ് എംഎല്‍എ; എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്ന് ആഹ്വാനം
X

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി 51 ലക്ഷം രൂപ നല്‍കി കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗ്. താനും കൂട്ടരും ചേര്‍ന്ന് സമാഹരിച്ച തുകയെന്ന് പ്രഖ്യാപിച്ചാണ് അദിതി സിംഗ് വിശ്വ ഹിന്ദുപരിഷത്തിനെ തുക ഏല്‍പ്പിച്ചത്. തുക കൈമാറുന്നതിന്റെ ചിത്രങ്ങള്‍ അതിഥി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. താല്‍പ്പര്യമുള്ളവര്‍ രാമക്ഷേത്രത്തിനായി ഉദാരമായി സംഭാവന ചെയ്യണമെന്നും അദിതി അഭ്യര്‍ഥിച്ചു.

രാമക്ഷേത്രനിര്‍മ്മാണത്തിന് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാക്കളെ നേരില്‍ചെന്നുകണ്ടാണ് അദിതി തുകകൈമാറിയത്. തന്നെ പിന്തുണയ്ക്കുന്നവരെ മുഴുവന്‍ പ്രതിനിധീകരിച്ചുകൊണ്ടാണ് തന്റെ സംഭാവനയെന്നും റായ്ബറേലിയില്‍ നിന്നുള്ള എംഎല്‍എയായ അദിതി പറഞ്ഞു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആകെ വിജയം നേടിയ മണ്ഡലമാണ് റായ്ബറേലി. മുന്‍പ് ഗാന്ധി കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്ന അദിതി ഈ അടുത്തകാലത്തായി സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയേയും പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. അതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1.1 കോടി രൂപ രാമക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവന ചെയ്തു.

Next Story