
കൊവിഡ് രണ്ടാംതരംഗം രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടി നേതൃതലത്തില്‍ അഴിച്ചുപണിവേണമെന്നും ജൂണിന് മുന്‍പായി എഐസിസി സമ്മേളനം വിളിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ നിര്ദ്ദേശമുയരുകയായിരുന്നു.
പാര്‍ട്ടിയ്ക്ക് ശക്തമായ നേതൃത്വം വരണമെന്നും ഇളക്കി പ്രതിഷ്ഠകള്‍ നടത്തണമെന്നും ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിമത സംഘം ആവശ്യമുന്നയിച്ചിരുന്നു. പുതിയ പ്രസിഡന്റിനെ ജൂണ്‍ 23ന് തെരഞ്ഞെടുക്കുമെന്നായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടപ്പോള്‍ ഗുലാം നബി ആസാദ് അതിനെ പിന്തുണച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞിരുന്നു.
പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് വോട്ടുവിഹിതം താഴ്ന്നുവെന്ന് നേതാക്കള്‍ വിശദാകരിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ പുനക്രമീകരണം ആവശ്യമാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നതെന്ന് സോണിയാ ഗാന്ധി വിലയിരുത്തി. തിരിച്ചടികളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ചിലപ്പോള്‍ നമ്മുക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന വസ്തുതതകളാകാം പരാജയം പഠിപ്പിക്കുന്നത്. യാഥാര്‍ഥ്യങ്ങളെ മനസിലാക്കാതെ ഒരിക്കലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കേണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശജനകമാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സോണിയാ ഗാന്ധി ഇത്തരമൊരു പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തുന്നത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ യുഡിഎഫിന് 41 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇടതുപാര്‍ട്ടികളുമായി യോജിച്ച് കളത്തിലിറങ്ങിയ ബംഗാളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ബംഗാളില്‍ 213 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ബംഗാളില്‍ 77 സീറ്റുകളും നേടാനായി. അസമില്‍ മത്സരിച്ച 95 സീറ്റുകളില്‍ 29 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
2019ല്‍ ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെച്ചിരുന്നു. തുടര്‍ന്ന് സോണിയാ ഗാന്ധി താല്‍ക്കാലിക അധ്യക്ഷയായി തുടരുകയായിരുന്നു.