Top

കങ്കണയുടെ ഷൂട്ടിങ്ങ് സെറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം; നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥയെന്ന് കങ്കണ റണാവത്ത്

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഷൂട്ടിങ് സെറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കര്‍ഷക പ്രക്ഷോപത്തെ തുടര്‍ന്ന് കങ്കണ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് കാരണം. സമരം ചെയ്യുന്ന കര്‍ഷകരെ കങ്കണ തീവ്രവാദികളെന്ന് കങ്കണ വിളിച്ചിരുന്നു. അതില്‍ മാപ്പ് പറയണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. കങ്കണയുടെ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് പ്രതിഷേധം നടക്കുന്നത്. ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ബേടുവിലാണ് കങ്കണയുള്ളത്. ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്നവരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെറ്റിന് പുറത്തുണ്ട്. പൊലീസ് […]

13 Feb 2021 5:40 AM GMT
ഫിൽമി റിപ്പോർട്ടർ

കങ്കണയുടെ ഷൂട്ടിങ്ങ് സെറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം; നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥയെന്ന് കങ്കണ റണാവത്ത്
X

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഷൂട്ടിങ് സെറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. കര്‍ഷക പ്രക്ഷോപത്തെ തുടര്‍ന്ന് കങ്കണ നടത്തിയ പ്രസ്താവനകളാണ് പ്രതിഷേധത്തിന് കാരണം. സമരം ചെയ്യുന്ന കര്‍ഷകരെ കങ്കണ തീവ്രവാദികളെന്ന് കങ്കണ വിളിച്ചിരുന്നു. അതില്‍ മാപ്പ് പറയണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. കങ്കണയുടെ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് പ്രതിഷേധം നടക്കുന്നത്. ചിത്രീകരണത്തിനായി മധ്യപ്രദേശിലെ ബേടുവിലാണ് കങ്കണയുള്ളത്.

ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്നവരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെറ്റിന് പുറത്തുണ്ട്. പൊലീസ് എത്തി അവരെ മാറ്റിയെങ്കിലും കാര്‍ മാറ്റി മറ്റൊരു വഴിയിലൂടെ കുറേ ദൂരം സഞ്ചരിക്കേണ്ടി വന്നു. നിലപാടുള്ള ഒരു സ്ത്രീയുടെ അവസ്ഥയെന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്.

‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസപ്പെടുത്താന്‍ ശ്രമിച്ചതിനാല്‍ എനിക്ക് ചുറ്റും പൊലീസ് സംരക്ഷണം വര്‍ദ്ധിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നതെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു. ഏത് കര്‍ഷകരാണ് അവര്‍ക്ക് അതിനുള്ള അധികാരം നല്‍കതിയത്. എന്തുകൊണ്ടാണ് അവര്‍ക്ക് സ്വയം പ്രതിഷേധിക്കാന്‍ കഴിയാത്തത്?’

കങ്കണ

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കങ്കണ റണാവത്ത് തീവ്രവാദികളെന്ന് വിളിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് വഴിയൊരുക്കി. കര്‍ഷകര്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച സാഹചര്യത്തിലായിരുന്നു വിവാദ പരാമര്‍ശം.

കര്‍ഷകര്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തിലേക്കുള്ള എല്ലാ പ്രധാന അതിര്‍ത്തികളും അടച്ചു. ഡല്‍ഹിയിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപൂര്‍, തിക്രി, സിംഗു എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും അടച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ ഡല്‍ഹിയിലിപ്പോള്‍ കനത്ത ഗതാഗതക്കുരുക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയ്ന്‍ തടയല്‍ സമരം നടത്തുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ട്രെയ്ന്‍ തടയല്‍ സമരം നടക്കുക.

ഹരിയാനകളിലെ ടോള്‍പ്ലാസകളെല്ലാം സൗജന്യമാക്കിയതിന് പിന്നാലെ രാജസ്ഥാനില്‍ ടോള്‍പിരിവ് അനുവദിക്കില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ സ്മരണയുണര്‍ത്തി ഞായറാഴ്ച്ച രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ചുകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story

Popular Stories