രണ്ട് തവണ മത്സരിച്ച് തോറ്റവരാണോ? സീറ്റിന് വേണ്ടി ഇനി നില്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളുമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാല് തവണ മത്സരിച്ചവരെയും രണ്ടുതവണ തോറ്റവരെയും മത്സരിപ്പിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവുകളുണ്ടാവും. എംപിമാരെ മത്സരിപ്പിക്കില്ലെന്നും മണ്ഡലത്തിലെ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ എംപിമാര്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഏകദേശ രൂപരേഖ ഹൈക്കമാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. നല്ല പ്രതിച്ഛായയുള്ളവരെയും ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കാനും നിര്‍ദ്ദേശമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക […]

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളുമാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാല് തവണ മത്സരിച്ചവരെയും രണ്ടുതവണ തോറ്റവരെയും മത്സരിപ്പിക്കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവരെയും നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നില്ല.
എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് ഇളവുകളുണ്ടാവും. എംപിമാരെ മത്സരിപ്പിക്കില്ലെന്നും മണ്ഡലത്തിലെ രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ എംപിമാര്‍ക്ക് നിര്‍ദ്ദേശിക്കാമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഏകദേശ രൂപരേഖ ഹൈക്കമാന്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. നല്ല പ്രതിച്ഛായയുള്ളവരെയും ജനപിന്തുണയുള്ളവരെയും സ്ഥാനാര്‍ത്ഥിയാക്കാനും നിര്‍ദ്ദേശമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക സമവാക്യം ഉറപ്പാക്കണം, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധിനിത്യം നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മാനണ്ഡമുണ്ട്.