Top

‘സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എഫ്ബി പേജ്

തിരുവനന്തപുരം: സിപിഐഎമ്മിനെ ഔദ്യോഗിക പേജിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള ഘടകം. ‘സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് ഔദ്യോഗിക പേജിലൂടെ കോണ്‍ഗ്രസ് പുറത്തിറക്കിയത്. സിപിഐഎം പുറത്താക്കിയ കോവളം ഏരിയ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച മുക്കോല പ്രഭാകരനും വയല്‍ക്കര മധുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ സിപിഐഎം ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വയല്‍ക്കര മധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിജെപി ഓഫീസായി മാറിയിരുന്നു. ഇതിനെ കളിയാക്കിയാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ആദായ വില്‍പ്പനയാണ് നടക്കുന്നതെന്നും പോസ്റ്ററിലുണ്ട്. […]

10 March 2021 5:37 AM GMT

‘സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’; സിപിഐഎമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എഫ്ബി പേജ്
X

തിരുവനന്തപുരം: സിപിഐഎമ്മിനെ ഔദ്യോഗിക പേജിലൂടെ പരിഹസിച്ച് കോണ്‍ഗ്രസ് കേരള ഘടകം. ‘സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’ എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് ഔദ്യോഗിക പേജിലൂടെ കോണ്‍ഗ്രസ് പുറത്തിറക്കിയത്.

സിപിഐഎം പുറത്താക്കിയ കോവളം ഏരിയ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച മുക്കോല പ്രഭാകരനും വയല്‍ക്കര മധുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ സിപിഐഎം ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വയല്‍ക്കര മധുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിജെപി ഓഫീസായി മാറിയിരുന്നു. ഇതിനെ കളിയാക്കിയാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.

തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ആദായ വില്‍പ്പനയാണ് നടക്കുന്നതെന്നും പോസ്റ്ററിലുണ്ട്. പെരുനാട് കമ്മറ്റി ഓഫീസ്, വിഴിഞ്ഞം കമ്മറ്റി ഓഫീസ് എന്നിവ വിറ്റുകഴിഞ്ഞെന്നും പോസ്റ്ററിലുണ്ട്.

ഓഫർ പരിമിതമായ കാലത്തേക്ക് മാത്രം.. പിന്നെ സഖാവും കാണില്ല ഓഫീസും കാണില്ല…

Posted by Indian National Congress – Kerala on Wednesday, 10 March 2021
Next Story