Top

ലിജുവും സരിനും റോബിന്‍ പീറ്ററും ശോഭാ സുബിനും; കോണ്‍ഗ്രസ് സാധ്യത പട്ടിക ഇങ്ങനെ

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 92 സീറ്റില്‍ മത്സരിക്കും. സതീശന്‍ പാച്ചേനി കണ്ണൂരിലും പദ്മജ വേണുഗോപാല്‍ തൃശ്ശൂരിലും മത്സരിച്ചേക്കും. കോന്നിയില്‍ റോബിന്‍ പീറ്ററും കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും ചാലക്കുടിയില്‍ ടിജെ സനീഷ് കുമാറും മത്സരിക്കാനാണ് സാധ്യത. നാട്ടികയില്‍ എന്‍കെ സുധീറും കയ്പമംഗലത്ത് ശോഭ സുബിനും മത്സരിച്ചേക്കും. ചെങ്ങന്നൂരില്‍ എം മുരളിയെ സ്ഥാനാര്‍ത്ഥിയാക്കും. അടൂരില്‍ എംജി കണ്ണന്‍, കുന്നംകുളത്ത് കെ ജയശങ്കര്‍, പുതുക്കാട് സുബി ബാബു എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവം. ചേലക്കരയില്‍ സിസി ശ്രീകുമാറും ചേര്‍ത്തല […]

12 March 2021 4:47 AM GMT

ലിജുവും സരിനും റോബിന്‍ പീറ്ററും ശോഭാ സുബിനും; കോണ്‍ഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
X

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 92 സീറ്റില്‍ മത്സരിക്കും. സതീശന്‍ പാച്ചേനി കണ്ണൂരിലും പദ്മജ വേണുഗോപാല്‍ തൃശ്ശൂരിലും മത്സരിച്ചേക്കും.

കോന്നിയില്‍ റോബിന്‍ പീറ്ററും കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും ചാലക്കുടിയില്‍ ടിജെ സനീഷ് കുമാറും മത്സരിക്കാനാണ് സാധ്യത. നാട്ടികയില്‍ എന്‍കെ സുധീറും കയ്പമംഗലത്ത് ശോഭ സുബിനും മത്സരിച്ചേക്കും.

ചെങ്ങന്നൂരില്‍ എം മുരളിയെ സ്ഥാനാര്‍ത്ഥിയാക്കും. അടൂരില്‍ എംജി കണ്ണന്‍, കുന്നംകുളത്ത് കെ ജയശങ്കര്‍, പുതുക്കാട് സുബി ബാബു എന്നിവരുടെ പേരുകളാണ് നിലവില്‍ സജീവം.

ചേലക്കരയില്‍ സിസി ശ്രീകുമാറും ചേര്‍ത്തല വിഎന്‍ അജയനും ഒറ്റപ്പാലത്ത് ഡോ പി സരിനും മത്സരിക്കാനിറങ്ങിയേക്കും. അമ്പലപ്പുഴയില്‍ എം ലിജുവിന് തന്നെയാണ് സാധ്യത.

Next Story