Top

സുരേഷ് ഗോപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതെങ്ങനെ?; പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് എംപിയായ ആളാണ് സുരേഷ് ഗോപി. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാംഗത്തിന് പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കാന്‍ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നതെന്ന് ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി. ‘പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ആളുകള്‍ എംപി സ്ഥാനത്തിരിക്കെത്തന്നെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ചാല്‍ അവരെ […]

19 March 2021 6:27 AM GMT

സുരേഷ് ഗോപി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതെങ്ങനെ?; പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്
X

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് എംപിയായ ആളാണ് സുരേഷ് ഗോപി. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാംഗത്തിന് പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കാന്‍ കഴിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നതെന്ന് ടിഎന്‍ പ്രതാപന്‍ എംപി വ്യക്തമാക്കി.

‘പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന ആളുകള്‍ എംപി സ്ഥാനത്തിരിക്കെത്തന്നെ ഏതെങ്കിലും പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ചാല്‍ അവരെ അയോഗ്യരാക്കാനുള്ള നിയമവ്യവസ്ഥയുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തേക്ക് രാജ്യത്തിന്റെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ആ പദവിയുടെ പവിത്രതയെ ചോദ്യം ചെയ്യാന്‍ പാടില്ല. അതിനെ കളങ്കപ്പെടുത്തിയാല്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. അതിന്റെ മുള്‍മുനയിലാണ് സുരേഷ് ഗോപി ഇപ്പോള്‍’, ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

നിയമവിദഗ്ദരുമായി കൂടിയാലോചിച്ച് പരാതി നല്‍കുമെന്നും പ്രതാപന്‍ വ്യക്തമാക്കി. നാളെയോടുകൂടി രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്.

രാജ്യസഭാംഗമായിരിക്കവെത്തന്നെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. അതുകൊണ്ടുതന്നെ നിയമപരമായി കോണ്‍ഗ്രസിന്റെ ആരോപണം നിലനില്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

Next Story