Top

തെക്ക് പിടിക്കണം, 50 സീറ്റില്‍ വിജയമുറപ്പിക്കണം; ലീഗിനെ അനുനയിപ്പിച്ച് ജോസഫിന് സമ്മര്‍ദ്ദം കൂട്ടാന്‍ കോണ്‍ഗ്രസ്, കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. അധിക സീറ്റ് വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് കോണ്‍ഗ്രസ് വഴങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മാത്രമേ യുഡിഎഫിന് അധികാരത്തിലെത്താനാവു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. 50 മണ്ഡലങ്ങളെ എ ക്ലാസ് സീറ്റായി പരിഗണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കടുത്ത മത്സരത്തിലൂടെ നേടാനാവുന്ന മണ്ഡലങ്ങളെ ബി ക്ലാസുകളായും ഇടത് കോട്ടകളെ സി ക്ലാസായും പരിഗണിക്കാനാണ് തീരുമാനം. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളുറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. […]

8 Feb 2021 4:42 AM GMT

തെക്ക് പിടിക്കണം, 50 സീറ്റില്‍ വിജയമുറപ്പിക്കണം; ലീഗിനെ അനുനയിപ്പിച്ച് ജോസഫിന് സമ്മര്‍ദ്ദം കൂട്ടാന്‍ കോണ്‍ഗ്രസ്, കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. അധിക സീറ്റ് വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് കോണ്‍ഗ്രസ് വഴങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിച്ചാല്‍ മാത്രമേ യുഡിഎഫിന് അധികാരത്തിലെത്താനാവു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

50 മണ്ഡലങ്ങളെ എ ക്ലാസ് സീറ്റായി പരിഗണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. കടുത്ത മത്സരത്തിലൂടെ നേടാനാവുന്ന മണ്ഡലങ്ങളെ ബി ക്ലാസുകളായും ഇടത് കോട്ടകളെ സി ക്ലാസായും പരിഗണിക്കാനാണ് തീരുമാനം. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളുറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ശബരിമല വിഷയം പ്രചരണായുധമാക്കുന്നതിന് പിന്നിലെ ലക്ഷ്യവും ഇതാണെന്നാണ് സൂചന.

മുസ്ലിം ലീഗ് 20 സീറ്റിന് മുകളില്‍ നേടുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റുകളേക്കാള്‍ കൂടുതല്‍ വേണമെന്ന ആവശ്യം പരിഗണിച്ചേക്കില്ല. ആറ് സീറ്റുകള്‍ക്കൂടി അധികം വേണമെന്നാണ് ലീഗ് മുന്നണിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. പകരം രണ്ട് സീറ്റുകള്‍ കൂടുതല്‍ നല്‍കാമെന്നും ഒരു പൊതുസ്വതന്ത്രനെ നിര്‍ത്താമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ഇത് ലീഗ് അംഗികരിച്ചേക്കും.

സിപിഐഎമ്മുമായി ലീഗ് മത്സരം കടുപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അധികം രണ്ട് സീറ്റുകള്‍ എന്നതിനെ ലീഗ് അനുകൂലിച്ചേക്കും. തങ്ങളുടെ മണ്ഡലങ്ങള്‍ക്ക് പുറമെയുള്ള സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി വോട്ടുനേടിക്കൊടുക്കുക എന്ന തീരുമാനത്തിലേക്കാണ് ലീഗ് കടക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചെന്ന കാരണം മുന്‍നിര്‍ത്തി സീറ്റുകളില്‍ അവകാശ വാദമുന്നയിക്കാന്‍ ഗ്രൂപ്പുകളെയും അനുവദിക്കില്ല.

ലീഗ് ഇത്തരത്തിലൊരു ധാരണയിലെത്തുന്നതോടെ കൂടുതല്‍ സീറ്റുകളെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യത്തിന് തടയിടാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നത് മുന്‍നിര്‍ത്തി 13 സീറ്റുകള്‍ വേണമെന്ന ജോസഫിന്റെ ആവശ്യത്തെ ദുര്‍ബലപ്പെടുത്താനാവും. ജോസഫിന് ഒമ്പത് സീറ്റുകളില്‍ അധികം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായമെന്നാണ് വിവരം. ഇക്കാര്യങ്ങളോട് ലീഗും ജോസഫും സമ്മതമറിയിച്ചാല്‍ സീറ്റ് വിഭജന തീരുമാനത്തിലേക്ക് യുഡിഎഫ് കടക്കും. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ത്തന്നെ സ്ഥാാനാര്‍ത്ഥി പ്രഖ്യാപനത്തിലേക്കെത്തിക്കാനാവും എന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാവും അന്തിമപട്ടികയ്ക്ക് രൂപം നല്‍കുക.

Next Story