കോണ്‍ഗ്രസുമായുള്ള ഉഭയക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് ഇറങ്ങിപ്പോയി; എരുമേലിയില്‍ തീരുമാനമായില്ലെങ്കില്‍ അഞ്ചിടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെല്ലുവിളി
കോട്ടയത്ത് കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ ആകാതെ പിരിഞ്ഞു. എരുമേലി ഡിവിഷന് വേണമെന്നആവശ്യം കോണ്‍ഗ്രസ് നിരസച്ചതോടെ ലീഗ് നേതാക്കള്‍ ചര്‍ച്ച ബഹീഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എരുമേലി നല്‍കിയില്ലെങ്കില്‍ അഞ്ച് സീറ്റില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന വെല്ലുവിളിയും ലീഗ് ഉയര്‍ത്തിയിട്ടുണ്ട്. 2005-ല്‍ ലീഗ് മത്സരിച്ച സീറ്റാണ് എരുമേലി. അന്ന് വനിതാ സംവരണത്തെ തുടര്‍ന്ന് സീറ്റ് കോണ്‍ഗ്രസിന് കൈമാറി. പിന്നീട് കോണ്‍ഗ്രസ് എരുമേലി വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് എരുമേലി സീറ്റ് ചര്‍ച്ചാ വിഷയമായത്. തങ്ങളുടെ […]
11 Nov 2020 11:30 AM GMT
സുജു ബാബു

കോട്ടയത്ത് കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ ആകാതെ പിരിഞ്ഞു. എരുമേലി ഡിവിഷന് വേണമെന്നആവശ്യം കോണ്‍ഗ്രസ് നിരസച്ചതോടെ ലീഗ് നേതാക്കള്‍ ചര്‍ച്ച ബഹീഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എരുമേലി നല്‍കിയില്ലെങ്കില്‍ അഞ്ച് സീറ്റില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന വെല്ലുവിളിയും ലീഗ് ഉയര്‍ത്തിയിട്ടുണ്ട്.
2005-ല്‍ ലീഗ് മത്സരിച്ച സീറ്റാണ് എരുമേലി. അന്ന് വനിതാ സംവരണത്തെ തുടര്‍ന്ന് സീറ്റ് കോണ്‍ഗ്രസിന് കൈമാറി. പിന്നീട് കോണ്‍ഗ്രസ് എരുമേലി വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് എരുമേലി സീറ്റ് ചര്‍ച്ചാ വിഷയമായത്.
തങ്ങളുടെ അവശ്യം പുതിയതല്ലെന്നും തങ്ങളുടെ സീറ്റ് തിരികെ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളും പരാജയപ്പെട്ടാല്‍ കടുത്ത തിരുമാനം എടുക്കുമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലേക്ക് ഒന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്നും സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തില്‍ ഒമ്പത് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസ് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത്തവണ ജോസഫിന് കോണ്‍ഗ്രസ് നല്കിയ ഒമ്പത് സീറ്റില്‍ ഒരെണ്ണം തിരികെ എടുക്കാന്‍ സാധ്യതയുണ്ട്.
ലീഗിന്റെ അവശ്യം കോണ്‍ഗ്രസ് വലിയ ചര്‍ച്ചകള്‍ കൂടാതെ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിനെ വലിയ സംഘടനാ പ്രശനത്തിലേക്ക് നയിച്ചേക്കും.