Top

സിദ്ദുവിന്റെ അധ്യക്ഷപദം; വഴങ്ങാതെ അമരീന്തര്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത തീരുന്നില്ല

പഞ്ചാബില്‍ കോണ്‍ഗ്രസിലെ ഭിന്നസ്വരമായ നവജ്യോത് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ എം പി മാരുടെ സംയുക്തയോഗം ഡല്‍ഹിയില്‍. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ, രാജ്യസഭാ എം പിമാരുടെ യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ പ്രതാപ് സിങ് ബജ്‌വയുടെ വസതിയിലാണ് യോഗം നടക്കുന്നത്. യോഗത്തിന് ശേഷം എം പിമാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. എന്നാല്‍ ബജ്‌വ, സ്പീക്കര്‍ റാണ എന്‍ പ്രതാപ്, മന്ത്രി റാണഗൂര്‍മ്മീത് സോധി എന്നിവര്‍ കഴിഞ്ഞ […]

18 July 2021 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിദ്ദുവിന്റെ അധ്യക്ഷപദം; വഴങ്ങാതെ അമരീന്തര്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത തീരുന്നില്ല
X

പഞ്ചാബില്‍ കോണ്‍ഗ്രസിലെ ഭിന്നസ്വരമായ നവജ്യോത് സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ എം പി മാരുടെ സംയുക്തയോഗം ഡല്‍ഹിയില്‍. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ, രാജ്യസഭാ എം പിമാരുടെ യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ പ്രതാപ് സിങ് ബജ്‌വയുടെ വസതിയിലാണ് യോഗം നടക്കുന്നത്. യോഗത്തിന് ശേഷം എം പിമാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. എന്നാല്‍ ബജ്‌വ, സ്പീക്കര്‍ റാണ എന്‍ പ്രതാപ്, മന്ത്രി റാണഗൂര്‍മ്മീത് സോധി എന്നിവര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ സന്ദര്‍ശിച്ചിരുന്നു.

ഇതിനിടെ സിദ്ദുവിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ എതിര്‍പ്പുള്ളവരാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ വസതിയില്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എടുക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് ബജ്‌വയുടെ വസതിയിലെ യോഗമെന്നാണ് എം പി മാര്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് എം പിമാരെ മുഴുവന്‍ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എടുക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍, കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. കോണ്‍ഗ്രസ് ജനങ്ങള്‍ക്കുനല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലാണ് പോരാട്ടം നടക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ സിദ്ദു-അമരീന്ദര്‍ പോരായി അതുമാറ്റുകയാണെന്നും പ്രതാപ് സിങ് ബജ്‌വ വ്യക്തമാക്കി.

അതേ സമയം സിദ്ദുവിനെ അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് തന്നെയാണ് ബജ്‌വയും അമരീന്ദറും കൂടിക്കാഴ്ച്ച നടത്തിയതില്‍ നിന്ന് വ്യക്തമാകുന്നത്. അമരീന്ദറിന്റെ എതിരാളിയായി അറിയപ്പെടുന്ന ബജ്‌വയുടെ പുതിയ നിലപാട് നവജ്യോത് സിദ്ദുവിന്റെ സ്ഥാനക്കയറ്റത്തിന് എതാരാണെന്നാണ് സൂചന.

Next Story