Top

പ്രഫുൽ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് എംപിമാരുടെ പ്രതിഷേധം

ലക്ഷദ്വീപിനെ സംരക്ഷിക്കുക, പ്രഫുൽ പാട്ടേൽ തിരിച്ചു പോവുക, തുടങ്ങിയ മു​ദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം.

26 May 2021 4:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഫുൽ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് എംപിമാരുടെ പ്രതിഷേധം
X

കൊച്ചി: പ്രഫുൽ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് എംപിമാരുടെ പ്രതിഷേധം. എംപിമാരായ ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ എന്നിവരാണ് പ്രതിഷേധവുമായി രം​ഗത്തുവന്നിരിക്കുന്നത്. ലക്ഷദ്വീപിനെ സംരക്ഷിക്കുക, പ്രഫുൽ പാട്ടേൽ തിരിച്ചു പോവുക, തുടങ്ങിയ മു​ദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം. വിഷയത്തിൽ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പമാണെന്ന് നേരത്തെ കോൺ​ഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതാക്കളും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലിങ്ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരം ഹൈബി ഈഡൻ എംപിയാണ് ഉദ്ഘാടനം ചെയ്തത്. ‌കൊവി‍ഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം.

ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ദുരുദ്ദേശപരമായ നീക്കം അവസാനിപ്പിച്ച് ദ്വീപിൽ കാലാകാലങ്ങളായി നില നിന്നിരുന്ന അവസ്ഥകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് ഹൈബി ഈഡൻ കത്തയക്കുകയും ചെയ്തിട്ടുണ്ട്.

Next Story