Top

‘എംപിമാര്‍ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ട’; പാര്‍ലമെന്റും പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത തീരുമാനവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവെച്ച് എംഎല്‍എ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതിനോട് യോജിപ്പില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. വിജയ സാധ്യത പരിഗണിച്ച് ചിലരെ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലില്ല. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ വന്നാല്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രമേ എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം […]

28 Dec 2020 11:58 PM GMT

‘എംപിമാര്‍ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ട’; പാര്‍ലമെന്റും പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡ്
X

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത തീരുമാനവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവെച്ച് എംഎല്‍എ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നതിനോട് യോജിപ്പില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. വിജയ സാധ്യത പരിഗണിച്ച് ചിലരെ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണനയിലില്ല. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു.

കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ വന്നാല്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രമേ എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം ആലോചിക്കു. അത്തരം സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.

ഒരാളെ പരിഗണിച്ചാല്‍ കൂടുതല്‍ എംപിമാര്‍ സമാന ആവശ്യവുമായി എത്തും എന്നുള്ളതുകൊണ്ടാണ് കടുത്ത നീക്കങ്ങളിലേക്ക് കടക്കുന്നതെന്നാണ് സൂചന. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെപിസിസിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ വ്യക്തമാക്കും.

Next Story