Top

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍; ഹിന്ദുസ്ഥാന് പകരം ഭാരതം ഉപയോഗിച്ച് മജ്‌ലിസ് എംഎല്‍എ

പാറ്റ്‌ന: ബീഹാര്‍ പതിനേഴാം നിയമസഭയിലെ അംഗങ്ങളായി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു.പ്രോ ടേം സ്പീക്കറായ ജിതന്‍ റാം മഞ്ജിയുടെ മുമ്പിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രണ്ട് ഘട്ടങ്ങളിലായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മുന്‍ ജെഎന്‍യു സ്‌കോളറായ ഷക്കീല്‍ അഹമ്മദ് ഖാന്റെ സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞ ബിജെപിക്കും എഐഎംഐഎമ്മിനുമുള്ള സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വായിക്കുന്നത്. ഉര്‍ദുവിലാണ് എഐഎംഐഎം എംഎല്‍എ അക്തറുള്‍ ഇമ്രാന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യവാചകത്തിന്റെ ഡ്രാഫ്റ്റില്‍ ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഒഴിവാക്കി […]

23 Nov 2020 11:12 AM GMT

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍; ഹിന്ദുസ്ഥാന് പകരം ഭാരതം ഉപയോഗിച്ച് മജ്‌ലിസ് എംഎല്‍എ
X

പാറ്റ്‌ന: ബീഹാര്‍ പതിനേഴാം നിയമസഭയിലെ അംഗങ്ങളായി എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
പ്രോ ടേം സ്പീക്കറായ ജിതന്‍ റാം മഞ്ജിയുടെ മുമ്പിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. രണ്ട് ഘട്ടങ്ങളിലായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍ സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മുന്‍ ജെഎന്‍യു സ്‌കോളറായ ഷക്കീല്‍ അഹമ്മദ് ഖാന്റെ സംസ്‌കൃതത്തിലുള്ള സത്യപ്രതിജ്ഞ ബിജെപിക്കും എഐഎംഐഎമ്മിനുമുള്ള സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വായിക്കുന്നത്.

ഉര്‍ദുവിലാണ് എഐഎംഐഎം എംഎല്‍എ അക്തറുള്‍ ഇമ്രാന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യവാചകത്തിന്റെ ഡ്രാഫ്റ്റില്‍ ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഒഴിവാക്കി ഭാരതം എന്ന് ഉള്‍പ്പെടുത്തണമെന്ന് അക്തറുല്‍ ഇമ്രാന്‍ പ്രോ ടേം സ്പീക്കറോട് ആവശ്യപ്പെട്ടു. ഇക്കാര്യം സ്പീക്കര്‍ അനുവദിച്ചു.

എന്നാല്‍ ഇക്കാര്യം വിവാദമായി. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉച്ഛരിക്കാന്‍ വിസമ്മതിച്ചില്ലെന്നും ഭരണഘടനയിലുള്ള ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുക മാത്രമേ ചെയ്തുള്ളൂവെന്നാണ് അക്തറുല്‍ ഇമ്രാന്റെ പ്രതികരിച്ചു. ഹിന്ദുസ്ഥാന്‍ എന്ന വാക്കിനോട് വിരോധമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇഖ്ബാലിന്റെ സാരേ ജഹാന്‍ സെ അച്ചാ, ഹിന്ദുസ്ഥാന്‍ ഹമാര എന്ന് കവിത ചൊല്ലുകയും ചെയ്തു. സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ ഷക്കീല്‍ അഹമ്മദ് ഖാന്റെ നടപടിയെ പ്രശംസിക്കുകയും ചെയ്തു.

എന്നാല്‍ ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പാകിസ്താനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ നീരജ് സിങ് ബബ്‌ളു പറഞ്ഞു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിക്കുന്നതാണെന്നും ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജെഡിയു എംഎല്‍എ മദന്‍ സാഹ്നി പ്രതികരിച്ചു.

Next Story