Top

രാമക്ഷേത്ര നിര്‍മ്മാണം: ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലും. ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ലഭിച്ച ഭാഗ്യമാണെന്ന് തുക കൈമാറി കൊണ്ട് എല്‍ദോസ് പറഞ്ഞു. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീ ചെറായി എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ”ബഹുമാനപ്പെട്ട പെരുമ്പാവൂര്‍ MLA […]

8 Feb 2021 10:10 AM GMT

രാമക്ഷേത്ര നിര്‍മ്മാണം: ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍
X

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലും. ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് പണം നല്‍കുകയും ജില്ലാ പ്രചാരകന്‍ അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ലഭിച്ച ഭാഗ്യമാണെന്ന് തുക കൈമാറി കൊണ്ട് എല്‍ദോസ് പറഞ്ഞു.

ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ശ്രീ ചെറായി എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ”ബഹുമാനപ്പെട്ട പെരുമ്പാവൂര്‍ MLA എല്‍ദോസ് പി കുന്നപ്പിള്ളി അയോദ്ധ്യ രാമക്ഷേത്ര നിധിയിലേക്ക് തുക സമര്‍പ്പണം ചെയ്തുകൊണ്ട്, ശ്രീരാമ ക്ഷേത്രത്തിന്റെ രൂപരേഖ ജില്ലാ പ്രചാരക് അജേഷ് കുമാറില്‍ നിന്നും ഏറ്റുവാങ്ങുന്നു. ശ്രീരാമ ക്ഷേത്രം പുനര്‍ജനിക്കുകയാണ് സരയൂ നദിയുടെ തീരത്ത്, അയോദ്ധ്യയില്‍. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്കു ലഭിച്ച ഭാഗ്യമാണ് ഭവ്യമായ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവുക എന്നത്… ജയ് ശ്രീറാം”

May be an image of 5 people, people standing and indoor

നേരത്തേ ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ ആര്‍എസ്എസിന്റെ ഫണ്ട് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത് ഏറെ വിവാദമായിരുന്നു.

Next Story