കോണ്‍ഗ്രസ് യോഗം ഇന്ന്; ബീഹാര്‍ അജണ്ടയാകില്ലെന്ന് പാര്‍ട്ടി; സോണിയ പങ്കെടുക്കില്ല
ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേരും. വൈകിട്ട് 5 നാണ് യോഗം ചേരുന്നത്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം എന്നാണ് സൂചന. എന്നാല്‍ ഇത് പതിവ് യോഗമാണെന്നും പ്രാദേശിക സംഘടനാ പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിന് […]

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേരും. വൈകിട്ട് 5 നാണ് യോഗം ചേരുന്നത്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം എന്നാണ് സൂചന. എന്നാല്‍ ഇത് പതിവ് യോഗമാണെന്നും പ്രാദേശിക സംഘടനാ പ്രശ്ങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്.
ഇന്നത്തെ യോഗത്തിന് പ്രത്യേകം അജണ്ടയില്ലെന്നും ബീഹാര്‍ ചര്‍ച്ചാ വിഷയമാകില്ലെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുക്കില്ല.
ബീഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. പിന്നാലെ കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ ആത്മപരിശോധനക്കുള്ള സമയം കഴിഞ്ഞുവെന്നായിരുന്നു സിബലിന്റെ പ്രതികരണം. സിബലിന്റെ പ്രസ്താവന്ക്ക് പിന്നാലെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പ്രതികരിച്ച് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തി.
സോണിയാ ഗാന്ധിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റില്‍ ആയിരുന്നു കോണ്‍ഗ്രസ് ഇത്തരമൊരു കമ്മറ്റി രൂപീകരിച്ചത്. അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, എകെ ആന്റണി, അംബിക സോണി, മുകുള്‍ വാസ്നിക്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.