Top

‘എനിക്ക് 70 വയസ് കഴിഞ്ഞില്ലേ, വാക്‌സിന്‍ ഇനിയും ജീവിതം ബാക്കിയുള്ള യുവാക്കള്‍ക്ക് നല്‍കൂ’; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ബെംഗളൂരു: മുതിര്‍ന്ന് പൗരര്‍ക്കായി സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് പിന്നാലെ, ആദ്യം വാക്‌സിന്‍ നല്‍കേണ്ടത് യുവാക്കള്‍ക്കാണെന്ന അഭിപ്രായ പ്രകടന വുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വാക്‌സിന്‍ എടുത്തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ 70 വയസ് കഴിഞ്ഞ ആളാണ്. കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടത് ഇനിയും ജീവിതം ബാക്കികിടക്കുന്ന എന്നേക്കാള്‍ ദീര്‍ഘായുസുള്ള യുവാക്കള്‍ക്കാണ്. എനിക്കിനി കൂടിപ്പോയാലും 10-15 വര്‍ഷത്തെ ആയുസേ ഉള്ളു’, ഖാര്‍ഗെ പറഞ്ഞു. രാജ്യത്ത് ഇന്ന് […]

1 March 2021 5:16 AM GMT

‘എനിക്ക് 70 വയസ് കഴിഞ്ഞില്ലേ, വാക്‌സിന്‍ ഇനിയും ജീവിതം ബാക്കിയുള്ള യുവാക്കള്‍ക്ക് നല്‍കൂ’; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
X

ബെംഗളൂരു: മുതിര്‍ന്ന് പൗരര്‍ക്കായി സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് പിന്നാലെ, ആദ്യം വാക്‌സിന്‍ നല്‍കേണ്ടത് യുവാക്കള്‍ക്കാണെന്ന അഭിപ്രായ പ്രകടന വുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വാക്‌സിന്‍ എടുത്തോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ 70 വയസ് കഴിഞ്ഞ ആളാണ്. കൊവിഡ് വാക്‌സിന്‍ നല്‍കേണ്ടത് ഇനിയും ജീവിതം ബാക്കികിടക്കുന്ന എന്നേക്കാള്‍ ദീര്‍ഘായുസുള്ള യുവാക്കള്‍ക്കാണ്. എനിക്കിനി കൂടിപ്പോയാലും 10-15 വര്‍ഷത്തെ ആയുസേ ഉള്ളു’, ഖാര്‍ഗെ പറഞ്ഞു.

രാജ്യത്ത് ഇന്ന് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കൊവാക്‌സിനാണ് മോദി സ്വീകരിച്ചത്. ആദ്യഘട്ട വാക്‌സിന്‍ എടുത്തെന്നും കൊവിഡിനെതിരെ പോരാടിയ ആരോഗ്യപ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യമുണ്ടാവും. പൊതുജനങ്ങള്‍ക്ക് കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സിനേഷനായി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

Next Story