‘കോണ്‍ഗ്രസിന് അതിന്റെ ചാണക്യനെ നഷ്ടപ്പെട്ടു, ഞങ്ങള്‍ക്ക് പ്രചോദനവും’; അഹമ്മദ് പട്ടേലിനെ അനുശോചിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാവികാസ് അഘാഡി സഖ്യത്തെ നയിക്കുന്ന സ്വാധീനവും പ്രചോദനവുമായിരുന്നു അഹമ്മദ് പട്ടേല്‍ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ‘പട്ടേലിന്റെ നിര്യാണത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ ചാണക്യനാണ് നഷ്ടപ്പെട്ടതെങ്കില്‍ മഹാരാഷ്ട്ര മഹാവികാസ് അഘാഡി സഖ്യത്തിന് നഷ്ടപ്പെട്ടത് അതിനെ മുന്നോട്ട് നയിക്കുന്ന പ്രചോദനമായിരുന്നു്.’ ഉദ്ധവ് താക്കറെ പറഞ്ഞു. സഖ്യസര്‍ക്കാര്‍ രൂപീകരിച്ച ശേഷം എനിക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അഹമ്മദ് പട്ടേല്‍ […]

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാവികാസ് അഘാഡി സഖ്യത്തെ നയിക്കുന്ന സ്വാധീനവും പ്രചോദനവുമായിരുന്നു അഹമ്മദ് പട്ടേല്‍ എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
‘പട്ടേലിന്റെ നിര്യാണത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ ചാണക്യനാണ് നഷ്ടപ്പെട്ടതെങ്കില്‍ മഹാരാഷ്ട്ര മഹാവികാസ് അഘാഡി സഖ്യത്തിന് നഷ്ടപ്പെട്ടത് അതിനെ മുന്നോട്ട് നയിക്കുന്ന പ്രചോദനമായിരുന്നു്.’ ഉദ്ധവ് താക്കറെ പറഞ്ഞു. സഖ്യസര്‍ക്കാര്‍ രൂപീകരിച്ച ശേഷം എനിക്ക് അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അഹമ്മദ് പട്ടേല്‍ കക്ഷി രാഷ്ടീയത്തില്‍ മാത്രമല്ല മറ്റുള്ള സാമൂഹിക പ്രവര്‍ത്തികളിലും ഇടപെട്ടിരുന്നുവെന്നും താക്കറെ കൂട്ടി ചേര്‍ത്തു.
അഹമ്മദ് പട്ടേലിന്റെ വേര്‍പ്പാട് തന്നെ വല്ലാതെ ദുഃഖത്തിലാക്കിയെന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പ്രതികരണം.
ഇന്ന് പുലര്‍ച്ചെയായിരുന്നു അഹമ്മദ് പട്ടേലിന്റെ അപ്രതീക്ഷിത വിയോഗം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരവെയായിരുന്നു മരണം. മകന് ഫൈസല്‍ പട്ടേലാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതോടെ നവംബര്‍ 15 നാണ് അദ്ദേഹത്തെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
- TAGS:
- Ahmed Patel
- CONGRESS