എബിപി സീവോട്ടര്‍ സര്‍വ്വേ: ‘ബംഗാളില്‍ കോണ്‍ഗ്രസ്, ഇടത് സഖ്യബലം പകുതിയാകും’, ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഫലം
പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാനാകില്ലെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ വോട്ടര്‍ സര്‍വ്വേ. 2016ലെ മൂന്ന് സീറ്റ് നേട്ടം അഞ്ച് വര്‍ഷം കൊണ്ട് മുപ്പതിരട്ടിയാക്കുമെന്നാണ് പ്രവചനം. ഏറ്റവും കുറഞ്ഞത് 92 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമാകും. 108 നിയമസഭാ മണ്ഡലങ്ങളില്‍ വരെ ജയിക്കാന്‍ സാധ്യതയുണ്ട്. 294 അംഗ നിയമസഭയില്‍ 148നും 164നും ഇടയില്‍ സീറ്റുകള്‍ നേടി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നേക്കും. ടിഎംസി 43 ശതമാനം വോട്ടുകളും ബിജെപി 38 […]

പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാനാകില്ലെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് എബിപി സര്‍വ്വേ വോട്ടര്‍ സര്‍വ്വേ. 2016ലെ മൂന്ന് സീറ്റ് നേട്ടം അഞ്ച് വര്‍ഷം കൊണ്ട് മുപ്പതിരട്ടിയാക്കുമെന്നാണ് പ്രവചനം. ഏറ്റവും കുറഞ്ഞത് 92 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമാകും. 108 നിയമസഭാ മണ്ഡലങ്ങളില്‍ വരെ ജയിക്കാന്‍ സാധ്യതയുണ്ട്. 294 അംഗ നിയമസഭയില്‍ 148നും 164നും ഇടയില്‍ സീറ്റുകള്‍ നേടി മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നേക്കും. ടിഎംസി 43 ശതമാനം വോട്ടുകളും ബിജെപി 38 ശതമാനം വോട്ടുകളും നേടിയേക്കും.
കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികളുടെ സഖ്യത്തിന്റെ ശക്തി ക്ഷയിക്കുമെന്നും ബംഗാള്‍ നിയമസഭയിലെ അംഗബലം പകുതിയായി ചുരുങ്ങാനും സര്‍വ്വേ സാധ്യത കല്പിക്കുന്നുണ്ട്. 31 മുതല്‍ 39 വരെ സീറ്റുകളാണ് നേടിയേക്കുക. വോട്ടുവിഹിതം 13 ശതമാനമായി ചുരുങ്ങിയേക്കും. മറ്റ് പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ആറ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
തൊഴിലില്ലായ്മയാകും പശ്ചിമബംഗാളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നം തൊഴില്‍ രാഹിത്യമാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 38 ശതമാനം ആളുകളും പ്രതികരിച്ചു. വൈദ്യുതി, ജല ലഭ്യത, റോഡ് എന്നിവയാണ് പ്രധാനമെന്ന് 17 ശതമാനം പേരും അഭിപ്രായപ്പെട്ടു. 14 ശതമാനം പേര് കൊവിഡ് വ്യാപനവും 12 ശതമാനം പേര് അഴിമതിയും ബംഗാളിലെ പ്രധാന വിഷയമായി ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമം, ‘നിയമവിരുദ്ധ കുടിയേറ്റം’, വിദ്യാഭ്യാസം, ക്രമസമാധാനം തുടങ്ങിയവ മറ്റ് പ്രധാന പ്രശ്നങ്ങളാണെന്ന് ചിലര്‍ പ്രതികരിച്ചു.
യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമിയെ മയക്കുമരുന്നു കേസില്‍ അറസ്റ്റ് ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്ന് 47 ശതമാനം പേരും അഭിപ്രായപ്പെട്ടു. ബാധിക്കില്ലെന്നാണ് 34 ശതമാനത്തിന്റെ പ്രതികരണം. പറയാനാകില്ലെന്ന് 19 ശതമാനം പേരും സര്‍വ്വേയ്ക്കിടെ മറുപടി നല്കി. മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടമായാണ് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.