Top

‘കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മറ്റി കറക്കുമകമ്മറ്റിയായി’; നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അജയ് തറയില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിനുണ്ടായ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ അപാകത കൊണ്ടാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.അപക്വമതികളായ നേതാക്കന്മാര്‍ പാര്‍ട്ടിയെയും സ്വന്തം ഗ്രൂപ്പിനെയും വരുതിക്ക് നിറുത്തുവാന്‍ വേണ്ടി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തള്ളിക്കളഞ്ഞ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരും അഴിമതിക്കാരും ആജ്ഞാനുവര്‍ത്തികളായ കുറെ ആളുകളെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചതാണ് പരാജയത്തിന്റെ പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടുന്ന ഗൃഹപാഠം നടത്തി വിജയിക്കുവാന്‍ വേണ്ടുന്ന പശ്ചാത്തലമൊരുക്കുവാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. കോര്‍പ്പറേഷന്‍ […]

17 Dec 2020 1:24 AM GMT

‘കൊച്ചി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മറ്റി കറക്കുമകമ്മറ്റിയായി’; നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അജയ് തറയില്‍
X

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിനുണ്ടായ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ അപാകത കൊണ്ടാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.
അപക്വമതികളായ നേതാക്കന്മാര്‍ പാര്‍ട്ടിയെയും സ്വന്തം ഗ്രൂപ്പിനെയും വരുതിക്ക് നിറുത്തുവാന്‍ വേണ്ടി വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തള്ളിക്കളഞ്ഞ് ക്രിമിനല്‍ പശ്ചാത്തലമുള്ളവരും അഴിമതിക്കാരും ആജ്ഞാനുവര്‍ത്തികളായ കുറെ ആളുകളെ സ്ഥാനാര്‍ത്ഥിയാക്കി തീരുമാനിച്ചതാണ് പരാജയത്തിന്റെ പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ടുന്ന ഗൃഹപാഠം നടത്തി വിജയിക്കുവാന്‍ വേണ്ടുന്ന പശ്ചാത്തലമൊരുക്കുവാന്‍ ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല. കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ കമ്മറ്റി ഒരു കറക്കുകമ്പനിയായി രൂപാന്തരപ്പെടുകയും അവര്‍ പരസ്പരം ഇഷ്ടക്കാരായ ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പങ്കിട്ടെടുക്കുകയും ചെയ്തു എന്നുള്ളത് കൊണ്ട് 55 സീറ്റ് വരെ യുഡിഎഫിന് വിജയിക്കുവാന്‍ സാധ്യതയുള്ള കൊച്ചി കോര്‍പ്പറേഷന് ഈ ഗതി വന്നതെന്നും അജയ് തറയില്‍ പറഞ്ഞു.

ജയം ഉറപ്പായ പല സീറ്റുകളിലും റിബലുകള്‍ ഉണ്ടായിരുന്നു. അവരെ മാറ്റുവാന്‍ വേണ്ടുന്ന പ്രവര്‍ത്തനം നടത്തിയിരുന്നില്ല. അത്തരം റിബലുകളെ പിന്‍വലിപ്പിക്കുവാനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇത്രയും വലിയ വിജയം ഉണ്ടായ എറണാകുളം ജില്ലയില്‍ കോര്‍പ്പറേഷനില്‍ ഉണ്ടായ യുഡിഎഫിന്റെ പരാജയത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരുടെ പേരില്‍ നടപടി എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് അജയ് തറയില്‍ ആവശ്യപ്പെട്ടു.

Next Story