‘അടുത്ത മാസത്തേക്ക് തീരുമാനമാകും’; കോണ്‍ഗ്രസിലെ പ്രമുഖര്‍ ബിജെപിയിലെത്തുമെന്ന് എംടി രമേശ്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തുമെന്ന് എം ടി രമേശ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട്. ബിജെപിയില്‍ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവര്‍ കോണ്‍ഗ്രസിന് അകത്തുണ്ട്. അടുത്ത മാസത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി തീരുമാനമാകുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംടി രമേശിന്റെ പ്രതികരണം. വേറൊരു ഓപ്ഷനില്ല എന്ന ചിന്താഗതിയിലാണ് കോണ്‍ഗ്രസിന് അകത്തുള്ള ആളുകള്‍ എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ ആളുകള്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അടുത്ത മാസമാകുമ്പോഴേക്കും അത്തരം […]

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തുമെന്ന് എം ടി രമേശ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ബിജെപിയുമായി ബന്ധപ്പെടുന്നുണ്ട്. ബിജെപിയില്‍ പോകുകയല്ലാതെ മറ്റൊരു വഴിയില്ല എന്ന് ചിന്തിക്കുന്നവര്‍ കോണ്‍ഗ്രസിന് അകത്തുണ്ട്. അടുത്ത മാസത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി തീരുമാനമാകുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംടി രമേശിന്റെ പ്രതികരണം.
വേറൊരു ഓപ്ഷനില്ല എന്ന ചിന്താഗതിയിലാണ് കോണ്‍ഗ്രസിന് അകത്തുള്ള ആളുകള്‍ എന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ ആളുകള്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അടുത്ത മാസമാകുമ്പോഴേക്കും അത്തരം ചര്‍ച്ചകള്‍ പൂര്‍ണമാകും.
എം ടി രമേശ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും രമേശ് പറഞ്ഞു. ശോഭാ സുരേന്ദ്രനും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പാര്‍ട്ടി തര്‍ക്കത്തിലെ തന്റെ നിലപാടും രമേശ് വ്യക്തമാക്കി. ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ പരാതി പരിഹരിക്കുകയാണ് വേണ്ടതെന്നും അവര്‍ ബിജെപി വിരുദ്ധരല്ലെന്നും രമേശ് പ്രതികരിച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആര്‍ക്കെങ്കിലും ഒരു പരാതിയുണ്ടായെങ്കില് ആ പരാതി പരിഹരിക്കുകയാണ് വേണ്ടത്. അവരാരും ബിജെപി വിരുദ്ധരല്ല. ബിജെപിക്ക് വേണ്ടിത്തന്നെയാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ചിലര്‍ക്ക് ചില പ്രയാസങ്ങളുണ്ടാകാം. ആ പ്രയാസങ്ങള്‍ പരിഹരിക്കുക എന്നതാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്.
കേരളത്തിലെ പാര്‍ട്ടി ഘടകങ്ങളുടെ ഭാരവാഹിത്വവും ചുമതലയുമൊക്കെ നിശ്ചയിക്കുന്നത് കേരളത്തില്‍ മാത്രമല്ല. അത് കേന്ദ്രനേതൃത്വം കൂടിയാണ്. സ്വാഭാവികമായും ഓരോരുത്തരുടേയും പ്രയാസങ്ങളും അസ്വസ്ഥതകളും സൂചിപ്പിച്ചിട്ടുണ്ടാകും. അതില്‍ കേന്ദ്ര നേതൃത്വം ചെയ്യേണ്ടത് അവര്‍ ചെയ്യും. കേരളത്തില്‍ ചെയ്യേണ്ടത് സംസ്ഥാന നേതൃത്വം ചെയ്യുമെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.