തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി; നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയാണ് ദില്ലിക്ക് വിളിച്ചിരിക്കുന്നത്. ദില്ലിയില്‍ ജനുവരി 18ന് ഹൈക്കമാന്‍ഡുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഉത്തരവാദപ്പെടുത്താനാണ് കൂടിക്കാഴ്ചയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. യുഡിഎഫ് ചെയര്മാന് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചേക്കും. ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം […]

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയാണ് ദില്ലിക്ക് വിളിച്ചിരിക്കുന്നത്.
ദില്ലിയില്‍ ജനുവരി 18ന് ഹൈക്കമാന്‍ഡുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഉത്തരവാദപ്പെടുത്താനാണ് കൂടിക്കാഴ്ചയെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
യുഡിഎഫ് ചെയര്മാന് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ നിയമിച്ചേക്കും. ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനകത്ത് നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഇതേ ആവശ്യം ഘടകകക്ഷികളും ഉന്നയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ മുന്നിലേക്ക് വന്ന അഭിപ്രായം പറയുന്ന കാഴ്ചയും ഈ ദിവസങ്ങളില്‍ കണ്ടിരുന്നു. ദില്ലി കൂടിക്കാഴ്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയുടെ റോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയവും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചര്‍ച്ചയില്‍ വിഷയങ്ങളാവും. ഡിസിസി അദ്ധ്യക്ഷന്മാരെ മാറ്റുന്നതും ചര്‍ച്ചയില്‍ ഇടം നേടും.