സംഘടനാ ദൗര്‍ബല്യമെന്ന് സുധാകരന്; ജോസിനെ വിടരുതായിരുന്നെന്ന് കെപിസിസി വക്താവ്; തോല്‍വിയ്ക്ക് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി
തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയതിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തോല്‍വിയുടെ പ്രധാന കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പ്രതികരിച്ചു. സര്‍ക്കാറിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല, കോണ്‍ഗ്രസ് പുനസംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. ജംബോ കമ്മറ്റികളെക്കുറിച്ച് പുനപരിശോധിക്കണമെന്നും കണ്ണൂര്‍ എംപി പറഞ്ഞു. ജോസ് കെ മാണി യുഡിഎഫ് വിട്ടുപോകാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന് തുറന്നടിച്ച് കെപിസിസി വക്താവ് അനില്‍ ബോസ് രംഗത്തെത്തി. റിപ്പോര്‍ട്ടര്‍ […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയതിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. തോല്‍വിയുടെ പ്രധാന കാരണം യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് പ്രതികരിച്ചു. സര്‍ക്കാറിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല, കോണ്‍ഗ്രസ് പുനസംഘടന പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല. ജംബോ കമ്മറ്റികളെക്കുറിച്ച് പുനപരിശോധിക്കണമെന്നും കണ്ണൂര്‍ എംപി പറഞ്ഞു.
ജോസ് കെ മാണി യുഡിഎഫ് വിട്ടുപോകാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന് തുറന്നടിച്ച് കെപിസിസി വക്താവ് അനില്‍ ബോസ് രംഗത്തെത്തി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അനില്‍ ബോസിന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് വിഭാഗങ്ങങ്ങളില് പി ജെ ജോസഫിന്റേതിനേക്കാള്‍ എത്രയോ ശക്തമാണ് കെ എം മാണി വിഭാഗമെന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കം? അവിടെ കൃത്യമായി എടുക്കേണ്ടിയിരുന്ന തന്ത്രപരമായി നിലപാടുകളുണ്ട്. ഒരു രാഷ്ട്രീയ നേതൃത്വം ദീര്‍ഘവീക്ഷണത്തോട് കൂടിവേണം തീരുമാനം എടുക്കേണ്ടത്. കേവലമായ വികാരങ്ങള്‍ക്ക് അടിപ്പെട്ടല്ല.
അനില്‍ ബോസ്
കോണ്‍ഗ്രസിന് ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്ന് ടിഎന്‍ പ്രതാപന് എംപി പ്രസ്താവന നടത്തി. നേരിട്ട തോല്‍വിയെ സംബന്ധിച്ച് വിശദമായി പരിശോധിക്കും. പരാജയത്തെ ഗൗരവമായി തന്നെ കാണും. സര്‍ജറി ചെയ്യേണ്ടിടത്ത് സര്‍ജറി തന്നെ ചെയ്യണം. തെരഞ്ഞെടുപ്പ് ഫലത്തെ ഗൗരവമായി കാണുന്നു. ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂയെന്നും പ്രതാപന് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതാപന്റെ പ്രതികരണം
- TAGS:
- K Sudhakaran
- LDF
- TN Prathapan
- UDF