രാഹുലും പ്രിയങ്കയും ഹത്രാസില്‍; മനീഷയുടെ വീട് സന്ദര്‍ശിക്കുന്നു
പ്രതിബന്ധങ്ങളെ മറികടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രസിലെത്തി. രാഹുലും പ്രിയങ്കയും കെസി വേണുഗോപാലുമുള്പ്പെടെയുള്ള അഞ്ച് പേരടങ്ങുന്ന കോണ്‍ഗ്രസ് സംഘം ഹത്രാസില്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നു. ഹാത്രസിലേക്ക് കാര്‍ മാര്‍ഗ്ഗമെത്തിയ രാഹുലിനേയും പ്രിയങ്കയേയും നോയ്ഡ ടോളില്‍വെച്ച് പൊലീസ് തടഞ്ഞിരുന്നു. അതിന്ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടറിയിച്ച് രാഹുലും പ്രിയങ്കയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച്പേര്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയാണ് ഹാത്രസിലേക്ക് വാഹനമോടിച്ചിരുന്നത്. നോയ്ഡ അതിര്‍ത്തിയില്‍ […]

പ്രതിബന്ധങ്ങളെ മറികടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാത്രസിലെത്തി. രാഹുലും പ്രിയങ്കയും കെസി വേണുഗോപാലുമുള്പ്പെടെയുള്ള അഞ്ച് പേരടങ്ങുന്ന കോണ്‍ഗ്രസ് സംഘം ഹത്രാസില്‍ ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നു.
ഹാത്രസിലേക്ക് കാര്‍ മാര്‍ഗ്ഗമെത്തിയ രാഹുലിനേയും പ്രിയങ്കയേയും നോയ്ഡ ടോളില്‍വെച്ച് പൊലീസ് തടഞ്ഞിരുന്നു. അതിന്ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന നിലപാടറിയിച്ച് രാഹുലും പ്രിയങ്കയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച്പേര്‍ക്ക് ഹാത്രസിലെത്താന്‍ അനുമതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയാണ് ഹാത്രസിലേക്ക് വാഹനമോടിച്ചിരുന്നത്.
നോയ്ഡ അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ യുപി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ ടോള്‍ഗേറ്റില്‍ വലിയ സംഘര്‍ഷമുണ്ടായി. യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റേത് ഏകാധിപത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്ക് ആരോപിച്ചു.