Top

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; പിന്തുണ തേടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. കാരന്തൂര്‍ മര്‍കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. അതേസമയം ലോക്‌സഭയിലും രാജ്യസഭയിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കുന്നില്ലെന്ന് കാന്തപുരം ചര്‍ച്ചയില്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പോലുമില്ലെന്നും കാന്തപുരം […]

2 Feb 2021 6:39 AM GMT

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; പിന്തുണ തേടി
X

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ച നടത്തിയത്. കാരന്തൂര്‍ മര്‍കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. അതേസമയം ലോക്‌സഭയിലും രാജ്യസഭയിലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ് നല്‍കുന്നില്ലെന്ന് കാന്തപുരം ചര്‍ച്ചയില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പോലുമില്ലെന്നും കാന്തപുരം പറഞ്ഞു. രാഷട്രീയപരമായി ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നവരാണ് എപി വിഭാഗം.

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാനത്തെ പ്രധാന സമുദായ നേതാക്കളെയെല്ലാം സന്ദര്‍ശിച്ചു വരികയാണ്.

Next Story

Popular Stories