കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുകന്റെ മൃതദേഹം കാണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന ആവശ്യവുമായി എത്തിയ ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് അനുമതി നിക്ഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ടി സിദ്ധിഖ്, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് യു രാജീവന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന് എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടി […]

കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് വേല്‍മുരുകന്റെ മൃതദേഹം കാണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന ആവശ്യവുമായി എത്തിയ ടി സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് അനുമതി നിക്ഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ടി സിദ്ധിഖ്, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് യു രാജീവന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന് എന്നിവര്‍ കുത്തിയിരിപ്പ് സമരം നടത്തി. പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടി ആരംഭിച്ചത്.
നേതാക്കള്‍ അറസ്റ്റിന് തയ്യാറാകാതിരുന്നതോടെ പൊലീസ് നേതാക്കളെ വലിച്ചിഴച്ച് കൊണ്ട്പോയെന്ന ആരോപണവും ഉയരുന്നു. തങ്ങള്‍ മൃതദേഹം കാണാന്‍ എത്തിയവരാണെന്നും അതിന് സമ്മതിക്കാത്തത് പലതും ഒളിച്ച് വെക്കാനാണെന്നും ടി സിദ്ധിഖ് ആരോപിച്ചു. അറസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് എംപി എംകെ രാഘവനും സ്ഥലത്തെത്തി. അടിയന്തിരാവസ്ഥക്ക് തുല്ല്യമായ സംഭവമാണ് നടക്കുന്നതെന്നും നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്നും എംകെ രാഘവന് പറഞ്ഞു.
വേല്‍മുരുകന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ട് ചെയ്യും. ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ കളക്ടര്‍ അനുമതി നല്കി.