Top

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മൂന്ന് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതിന് തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. കോഴിക്കോട് മുക്കത്താണ് മൂന്ന് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത് എതിര്‍ത്തതിനെത്തുടര്‍ന്നാണ് നടപടി. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുറത്താക്കിയത്. വെല്‍ഫെയര്‍ ബന്ധത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളാണ് ഇവര്‍. ഏറെ വിവാദമായ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തങ്ങള്‍ക്ക് അനുകൂലമായി […]

14 Dec 2020 9:08 PM GMT

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മൂന്ന് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്
X

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും കഴിഞ്ഞതിന് തൊട്ടുപിന്നാലെ പ്രാദേശിക നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. കോഴിക്കോട് മുക്കത്താണ് മൂന്ന് പ്രാദേശിക നേതാക്കളെ പാര്‍ട്ടി പുറത്താക്കിയത്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയത് എതിര്‍ത്തതിനെത്തുടര്‍ന്നാണ് നടപടി. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുറത്താക്കിയത്. വെല്‍ഫെയര്‍ ബന്ധത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളാണ് ഇവര്‍.

ഏറെ വിവാദമായ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തങ്ങള്‍ക്ക് അനുകൂലമായി തീരുമെന്ന് തന്നെയാണ് വോട്ടെടുപ്പ് അവസാനിക്കുന്ന ഘട്ടത്തിലും യുഡിഫിന്റെ പ്രതീക്ഷ. 2015- ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് എല്‍ഡിഎഫ് അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. നിയമസഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അധികാരം പിടിച്ച് കരുത്ത് തെളിയിക്കുന്നതിന്റെ ഭാഗമായാണ് കൊടിയ വിവാദങ്ങള്‍ ഉണ്ടായിട്ടും വെല്‍ഫെയര്‍ ബന്ധത്തെ നിരാകരിക്കാന്‍ യുഡിഫ് തയ്യാറാവാത്തത്.

Next Story