Top

‘ചാക്കോ ഒരു ഗ്രൂപ്പ് രാഷ്ട്രീയക്കാരനായിരുന്നു, രാജിയൊന്നും കോണ്‍ഗ്രസിനെ ബാധിക്കില്ല’; നഷ്ടമില്ലെന്ന് നേതാക്കള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് പിസി ചാക്കോയുടെ രാജി പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. രാജി ഒരുപക്ഷെ കോണ്‍ഗ്രസിന് മാനസികാഘാതം ഉണ്ടാക്കിയേക്കും, എന്നാല്‍ പ്രദേശിക തലത്തില്‍ ഇത് ബാധിക്കില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് ന്യൂസ് 18 നോട് പ്രതികരിച്ചത്. പ്രദേശിക തലത്തിലോ പ്രവര്‍ത്തകര്‍ക്കിടയിലോ പിസി ചാക്കോയ്ക്ക് വലിയ സ്വാധീനമില്ലെന്നതാണ് തന്റെ വാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പിസി ചാക്കോ നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജിയെകുറിച്ച് […]

11 March 2021 1:49 AM GMT

‘ചാക്കോ ഒരു ഗ്രൂപ്പ് രാഷ്ട്രീയക്കാരനായിരുന്നു, രാജിയൊന്നും കോണ്‍ഗ്രസിനെ ബാധിക്കില്ല’; നഷ്ടമില്ലെന്ന് നേതാക്കള്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് പിസി ചാക്കോയുടെ രാജി പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. രാജി ഒരുപക്ഷെ കോണ്‍ഗ്രസിന് മാനസികാഘാതം ഉണ്ടാക്കിയേക്കും, എന്നാല്‍ പ്രദേശിക തലത്തില്‍ ഇത് ബാധിക്കില്ലെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് നേതാവ് ന്യൂസ് 18 നോട് പ്രതികരിച്ചത്. പ്രദേശിക തലത്തിലോ പ്രവര്‍ത്തകര്‍ക്കിടയിലോ പിസി ചാക്കോയ്ക്ക് വലിയ സ്വാധീനമില്ലെന്നതാണ് തന്റെ വാദത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം.

അതേസമയം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പിസി ചാക്കോ നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജിയെകുറിച്ച് തങ്ങള്‍ക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച പിസി ചാക്കോ മുമ്പ് ഒരു ഗ്രൂപ്പ് രാഷ്ട്രീയക്കാരനായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

അതേസമയം പിസി ചാക്കോ രാജി വെച്ചത്. കേരള രാഷ്ടീയത്തിലെ നിര്‍ണായക നീക്കമാണെന്നും ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശിഥലീകരണത്തെയാണ് കാണിക്കുന്നതെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രതികരണം.

ബുധനാഴ്ച്ച ഉച്ചയോടെയാണ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടതായി പ്രഖ്യാപിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപനമാണ് ഉള്ളതെന്നുമുള്ള വിമര്‍ശനമാണ് പിസി ചാക്കോ രാജി പ്രഖ്യാപിക്കുന്നതിനിടെ ഉയര്‍ത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും പിസി ചാക്കോ പറഞ്ഞിരുന്നു.

രാജി അറിയിച്ചുകൊണ്ടുള്ള പിസി ചാക്കോയുടെ പ്രതികരണം;

കേരളത്തിന്റെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് പരിഹാരമുണ്ടാവാന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഗ്രൂപ്പുകള്‍ക്ക് അധീതമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് കേരളത്തിലില്ല. രണ്ട് ഗ്രൂപ്പുകളുടെ ഏകോപനമാണ്. മുഴുവന്‍ സീറ്റുകളും ഒന്ന് ഐയുടേയോ എയുടെയോ സീറ്റുകളാണ്. ഐയുടെ സീറ്റില്‍ അവരുടെ ആളുകളും എയുടെ സീറ്റില്‍ അവരുടെ ആളുകളും മത്സരിക്കുന്നു.

കോണ്‍ഗ്രസിന്റെ നടപടി ക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് വെക്കണം. അത് ചര്‍ച്ച നടത്തി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയക്കും. എന്നാല്‍ ഇത്തവണ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മനസിലാണ്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റിയുടെ ലിസ്റ്റ് വെക്കാതെയാണ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

വിഎം സുധീരനും ഞാനുമെല്ലാം നിരന്തരം ഇതിനെകുറിച്ച് ഹെക്കമാന്റിനോട് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ നിരുത്സാഹപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനം ഒരു പാര്‍ട്ടിയിലും ഉണ്ടായിട്ടില്ല. വിജയസാധ്യത മാനദണ്ഡമാക്കി വെക്കുന്നതിന് പകരം ഗ്രൂപ്പുകള്‍ സീറ്റുകള്‍ വീതിച്ചെടുക്കുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യത്തിനാണ് ഹൈക്കമാന്റ് അംഗീകാരം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് രാജി. വ്യക്തിപരമായ ഒരു പരാതിയുടേയും അടിസ്ഥാനത്തിലല്ല. ഗ്രൂപ്പുകള്‍ക്ക് അധീതമായി നിന്ന് പ്രവര്‍ത്തിക്കുന്നവരെ പ്രൊട്ടക്റ്റ് ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ കഴിയാതെ ഗ്രൂപ്പുകാരനായി നില്‍ക്കേണ്ട അവസ്ഥയാണ്. ഒരു കോണ്‍ഗ്രസുകാരനായി കേരളത്തിലിരിക്കുകയെന്നത് അസാധ്യമാണ്.

Next Story