‘സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തില്‍’; പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വീണ എസ് നായര്‍
ഇസ്രായേലില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തിലെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ എസ് നായര്‍. ലഭിച്ച സ്ക്രീന്‍ഷോട്ട് താന്‍ ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും അത് ബോധപൂര്‍വ്വമല്ലെന്നും വീണ പറഞ്ഞു. സംഭവിച്ച തെറ്റിന് ഖേദംപ്രകടിപ്പിക്കുന്നതായും വീണ അറിയിച്ചു. ”പാലസ്തീന് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.” പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്ന വീണയുടെ പോസ്റ്റ്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വീണ പോസ്റ്റില്‍ തിരുത്ത് വരുത്തിയത്. തുടര്‍ന്ന് […]

ഇസ്രായേലില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തിലെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ എസ് നായര്‍. ലഭിച്ച സ്ക്രീന്‍ഷോട്ട് താന്‍ ശ്രദ്ധിക്കാതെ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും അത് ബോധപൂര്‍വ്വമല്ലെന്നും വീണ പറഞ്ഞു. സംഭവിച്ച തെറ്റിന് ഖേദംപ്രകടിപ്പിക്കുന്നതായും വീണ അറിയിച്ചു.
”പാലസ്തീന് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.” പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്ന വീണയുടെ പോസ്റ്റ്. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വീണ പോസ്റ്റില്‍ തിരുത്ത് വരുത്തിയത്.

തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ”മലയാളി യുവതി ഇസ്രായിലില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച ഒരു സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കാതെ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. അത് ബോധപൂര്‍വ്വമല്ല.. എന്റെ കയ്യില്‍ നിന്നും സംഭവിച്ച തെറ്റിന് ഖേദം പ്രകടിപ്പിക്കുന്നു.”

അതേസമയം, സൗമ്യയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് ചോദിച്ച് പിസി ജോര്‍ജ് രംഗത്തെത്തി. നാല് വോട്ടിന് വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി കപടനാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.
ഇന്നലെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇഡ്രായേലിലാണ്, രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
കുറച്ച് ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിവരുകയാണ്. ആക്രമണത്തില്‍ 9 കുട്ടികളുള്‍പ്പെടെ 24 പാലസ്തീന് പൗരര്‍ കൊല്ലപ്പെടുകയും 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.