Top

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു; സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനം

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായിരുന്നു സുധ കുറുപ്പ്. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സുധ വ്യക്തമാക്കി. അതേസമയം, തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നാണ് സുധയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ വേണ്ട രീതിയില്‍ ക്രമീകരിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മത്സരത്തിനു നിന്ന സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ടു മാത്രമാണ് പാര്‍ട്ടി […]

18 Dec 2020 5:16 AM GMT

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവെച്ചു; സിപിഐഎമ്മില്‍ ചേരാന്‍ തീരുമാനം
X

പത്തനംതിട്ട: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായിരുന്നു സുധ കുറുപ്പ്. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സുധ വ്യക്തമാക്കി.

അതേസമയം, തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നാണ് സുധയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ വേണ്ട രീതിയില്‍ ക്രമീകരിച്ചു കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മത്സരത്തിനു നിന്ന സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അതുകൊണ്ടു മാത്രമാണ് പാര്‍ട്ടി വിടുന്നതെന്നും സുധ പറഞ്ഞു. വേണ്ടത്ര ഏകോപനമില്ലായിരുന്നു. പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ഥി മത്സരിക്കുമ്പോള്‍ മൂന്നു ഘടകങ്ങളും ഒരുമിച്ചുനിന്ന് സ്ഥാനാര്‍ഥിക്ക് വേണ്ട സഹായം ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടെ അതുണ്ടായില്ലെന്നും സുധ വ്യക്തമാക്കി.

Next Story