രാജ്യത്തിന്റെ പേരും മാറ്റാം, മോഡി ബാറ്റുമായി വന്നാലും നമ്മള് കാണേണ്ടി വരുമെന്ന് സിദ്ധീഖ്; ‘ഭരിക്കുന്നത് എല്ലാം തികഞ്ഞ ഒരു നാര്‍സിസ്റ്റ്’
അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് നരേന്ദ്ര മോഡിയുടെ പേരിട്ടതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നല്കി ആത്മരതിയില്‍ ആറാടുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് സിദ്ധീഖ് പറഞ്ഞു. രാജ്യത്തിന്റെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഓപണിംഗ് ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മള് കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാര്‍സ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നതെന്നും സിദ്ധീഖ് പറഞ്ഞു. ടി സിദ്ധീഖിന്റെ വാക്കുകള്‍: […]

അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് നരേന്ദ്ര മോഡിയുടെ പേരിട്ടതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖ്. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നല്കി ആത്മരതിയില്‍ ആറാടുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നതെന്ന് സിദ്ധീഖ് പറഞ്ഞു. രാജ്യത്തിന്റെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഓപണിംഗ് ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മള് കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാര്‍സ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നതെന്നും സിദ്ധീഖ് പറഞ്ഞു.
ടി സിദ്ധീഖിന്റെ വാക്കുകള്‍:
”ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്ര മോഡി സ്റ്റേഡിയം എന്ന് അറിയപ്പെടുമെന്ന്. പുതുക്കിപ്പണിത ശേഷം ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുന്ന ദിവസമാണു ഈ പേരു മാറ്റല്‍. ഒരു ഏകാധിപതിയുടെ എല്ലാം തികഞ്ഞ രൂപമാണു നരേന്ദ്ര മോഡി എന്ന് തെളിയിക്കുന്നതാണു പട്ടേലിന്റെ പേരു മാറ്റി മോഡിയുടെ പേരു നല്‍കിയതിനെ കാണാന്‍ കഴിയൂ. ഒരു പ്രധാനമന്ത്രി അധികാരത്തിലിരിക്കെ തന്റെ പേരു സ്റ്റേഡിയത്തിനു നല്കി ആത്മരതിയില്‍ ആറാടുന്നത് കാണുമ്പോള്‍ സഹതാപം മാത്രം.
അധികാരത്തിലിരിക്കെ ഹിറ്റ്ലറും സ്റ്റേഡിയത്തിനു സ്വന്തം പേരു നല്‍കിയിരുന്നു എന്നോര്‍ക്കണം. തെക്കുകിഴക്കന്‍ ജര്‍മനിയിലെ ബാഡന്‍-വുര്‍ടംബര്‍ഗ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ് സ്റ്റുറ്റ്ഗാട്ട്. 1933ലാണ് നഗരത്തില്‍ സ്റ്റേഡിയം നിര്‍മിക്കപ്പെട്ടത്. നിര്‍മിക്കപ്പെട്ട ശേഷം സ്റ്റേഡിയത്തിന് അഡോള്‍ഫ് ഹിറ്റ്ലര്‍ കാംപ്ഫ്പാന്‍ എന്ന പേര് നല്‍കുകയായിരുന്നു. കാംപ്ഫ്പാന്‍ എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കളിസ്ഥലമെന്നാണ്. ഇന്ത്യയുടെ പേരു മാറ്റി മോഡിയ എന്നാക്കിയാലും അത്ഭുതപ്പെടാനില്ല. അല്ലെങ്കില്‍ ഇന്ത്യക്ക് വേണ്ടി ഓപണിംഗ് ബാറ്റ്സ്മാനായി മോഡി വന്നാലും നമ്മള് കാണേണ്ടി വരും. എല്ലാം തികഞ്ഞ ഒരു നാര്‍സ്സിസ്റ്റ് ആണല്ലോ നമ്മെ ഭരിക്കുന്നത്..”