Top

കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്‍വര്‍ മുണ്ടേത്തും 200 പ്രവര്‍ത്തകരും ജോസ് വിഭാഗത്തിലെത്തി; പെരുമ്പാവൂരില്‍ ഗുണകരമായേക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ

കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി വൈസ് പ്രസിഡന്റും ഒക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്‍വര്‍ മുണ്ടേത്ത് കേരള കോണ്ഡഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. 200 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇദ്ദേഹത്തിനോടൊപ്പം ജോസ് വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്. പെരുമ്പാവൂരില്‍നിന്നുള്ള പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ട് ജോസിനൊപ്പം ചേര്‍ന്നത്. കോട്ടയത്ത് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അന്‍വറും മറ്റ് 200 പേരും കോണ്‍ഗ്രസ് വിട്ടത്. യോഗത്തിന് ശേഷം ജോസ് കെ മാണി ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ […]

28 Oct 2020 10:21 PM GMT

കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്‍വര്‍ മുണ്ടേത്തും 200 പ്രവര്‍ത്തകരും ജോസ് വിഭാഗത്തിലെത്തി; പെരുമ്പാവൂരില്‍ ഗുണകരമായേക്കുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ
X

കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി വൈസ് പ്രസിഡന്റും ഒക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അന്‍വര്‍ മുണ്ടേത്ത് കേരള കോണ്ഡഗ്രസ് എം ജോസ് കെ മാണി വിഭാഗത്തില്‍ ചേര്‍ന്നു. 200 കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇദ്ദേഹത്തിനോടൊപ്പം ജോസ് വിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

പെരുമ്പാവൂരില്‍നിന്നുള്ള പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് വിട്ട് ജോസിനൊപ്പം ചേര്‍ന്നത്. കോട്ടയത്ത് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അന്‍വറും മറ്റ് 200 പേരും കോണ്‍ഗ്രസ് വിട്ടത്.

യോഗത്തിന് ശേഷം ജോസ് കെ മാണി ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു ജോസഫും മണ്ഡലം പ്രസിഡന്റ് ബിജു റാഫേലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

പതിറ്റാണ്ടുകളായി യുഡിഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അന്‍വര്‍ മുണ്ടേത് അടക്കമുള്ള നേതാക്കളുടെ കൂറുമാറ്റം തദ്ദേശഭരണ തിരഞ്ഞെടുകളിലും നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നിര്‍ണ്ണായകമാകുമെന്നാണ് സൂചന. പാര്‍ട്ടിയും മുന്നണിയും മാറിയ അന്‍വറിന്റെ പുതിയ നീക്കം ഒക്കല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍.

അന്‍വറിന് യുഡിഎഫ് മുന്നണിയുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അച്ചടക്കനടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തെ യുഡിഎഫ് പുറത്താക്കിയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹന്നാന്റെ രാഷ്ട്രീയ നിലപാടുകളിലുള്ള വിയോജിപ്പും കോണ്‍ഗ്രസിന്റെ നിലവിലെ രാഷ്ട്രീയനിലപാടുകളുമാണ് യുഡിഎഫ് വിടാന്‍ കാരണമെന്ന് അന്‍വര്‍ മുണ്ടേത് പറഞ്ഞു. ഇനിയും കുടുതല്‍പേര്‍ മുന്നണി വിട്ട് കേരള കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Next Story