Top

പേര് പരിഗണിച്ചില്ല, സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണത്തിനിറങ്ങി കോണ്‍ഗ്രസ് നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്. മുന്നണികള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമെത്തി നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ആലക്കോട്ടെ മണ്ഡലം സെക്രട്ടറി കാരിക്കാട്ടില്‍ ജോയിയാണ് രായോരം വാര്‍ഡില്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ജോയിയുടെ പേര് പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് ജോയി സ്വന്തം സ്വാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കി പ്രചരണം തുടങ്ങിയത്. തന്റെ പേര് വെട്ടാന്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് […]

31 Oct 2020 2:42 AM GMT

പേര് പരിഗണിച്ചില്ല, സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണത്തിനിറങ്ങി കോണ്‍ഗ്രസ് നേതാവ്
X

തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്. മുന്നണികള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തില്‍ മാത്രമെത്തി നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍ ആലക്കോട്ടെ മണ്ഡലം സെക്രട്ടറി കാരിക്കാട്ടില്‍ ജോയിയാണ് രായോരം വാര്‍ഡില്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.

ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് ജോയിയുടെ പേര് പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് ജോയി സ്വന്തം സ്വാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഇറക്കി പ്രചരണം തുടങ്ങിയത്. തന്റെ പേര് വെട്ടാന്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുവെന്നാണ് ജോയിയുടെ ആരോപണം.

കോണ്‍ഗ്രസിന്റെ തേര്‍ത്തെല്ലി മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറി കൂടിയാണ് ജോയി. 2010-ല്‍ ജോയി ഈ വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര്യനായി മത്സരിക്കാനാണ് ജോയിയുടെ തീരുമാനം

ആലക്കോട് പഞ്ചായത്തില്‍ യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് രായരോം. നേതാക്കള്‍ പലരും ഈ സീറ്റില്‍ കണ്ണുവെച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ജോയി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്്.

Next Story

Popular Stories