Top

‘ഷാനിനെ അറിയില്ല, കുഴല്‍നാടന്‍ ചെയ്യുന്നത് ജോലി’; പോക്‌സോ കേസ് പ്രതിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്; ലജ്ജയില്ലേ, നിങ്ങളാണോ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് പിഎം നിയാസ്.ഷാന്‍ മുഹമ്മദിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടോയെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ കോടതി വിധി വന്നാല്‍ ഷാനിനെതിരെ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും നിയാസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പിഎം നിയാസ് പറഞ്ഞത്: ”ഷാന്‍ മുഹമ്മദ് എന്ന വ്യക്തിക്ക് ഞങ്ങളുടെ പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെങ്കില്‍, കേസ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭിക്കണം. […]

28 Jun 2021 11:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഷാനിനെ അറിയില്ല, കുഴല്‍നാടന്‍ ചെയ്യുന്നത് ജോലി’; പോക്‌സോ കേസ് പ്രതിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്; ലജ്ജയില്ലേ, നിങ്ങളാണോ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ
X

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് പിഎം നിയാസ്.
ഷാന്‍ മുഹമ്മദിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടോയെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കേസിലെ കോടതി വിധി വന്നാല്‍ ഷാനിനെതിരെ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും നിയാസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

പിഎം നിയാസ് പറഞ്ഞത്: ”ഷാന്‍ മുഹമ്മദ് എന്ന വ്യക്തിക്ക് ഞങ്ങളുടെ പാര്‍ട്ടിയുമായി ബന്ധമുണ്ടോയെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെങ്കില്‍, കേസ് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭിക്കണം. അങ്ങനെ കിട്ടിയിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവരെ ഞങ്ങള്‍ പുറത്താക്കിയിട്ടുമുണ്ട്. ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെങ്കില്‍ അവര്‍ ഭാരവാഹിത്വത്തിലോ അംഗമോ ആയിരിക്കില്ല. നിരപരാധിത്വം തെളിയിക്കാനാണ് ഷാന്‍ കോടതിയില്‍ പോയിരിക്കുന്നത്. കോടതി ഉത്തരവ് വന്നാല്‍ നടപടി സ്വീകരിക്കുന്നത് ആലോചിക്കും. കോണ്‍ഗ്രസ് അല്ല, ഷാനിനെതിരെ യൂത്ത് കോണ്‍ഗ്രസാണ് നടപടി സ്വീകരിക്കേണ്ടത്.”

ഷാന്‍ മുഹമ്മദിന് വേണ്ടി അഭിഭാഷകനെ നിലയില്‍ മാത്യു കുഴല്‍നാടന്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്നും നിയാസ് എഡിറ്റേഴ്‌സ് അവറില്‍ വാദിച്ചു.

16കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വേണ്ടിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തിയതെന്നും വേട്ടക്കാരന്റെ കൂടെയാണ് കുഴല്‍നാടന്‍ എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് എഡിറ്റേഴ്‌സ് അവറില്‍ വ്യക്തമാക്കി.

എസ് സതീഷ് പറയുന്നു: ”16-ാം വയസുകാരിയായ പാവപ്പെട്ട പെണ്‍കുട്ടി, കേസില്‍ നീതി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രനേതാക്കളായ രാഹുലിനും പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും മാത്യു കുഴല്‍നാടനും കത്ത് അയച്ചിട്ടുണ്ട്. അത് നിയാസിന് അറിയോ. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജനറല്‍ സെക്രട്ടറിയാണ് ഷാന്‍. ഈ പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നാടന്‍ വക്കാലത്ത് എടുത്തിരിക്കുകയാണ്. വേട്ടക്കാരന്റെ കൂടെയാണ് മാത്യു കുഴല്‍നാടന്‍ എന്ന എംഎല്‍എ. എന്നിട്ടാണോ നിങ്ങള്‍ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നത്. ഇത്തരക്കാര്‍ ഡിവൈഎഫ്‌ഐയിലുണ്ടെങ്കില്‍ അവര്‍ ഈ പ്രസ്ഥാനത്ത് ഉണ്ടാകില്ല. നിങ്ങള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ.”

ALSO READ: ‘ഷാനിനെ പുറത്താക്കണം, നീതി വേണം’; പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കത്ത്


ആകാശ് തില്ലങ്കേരി അടക്കമുള്ള കൊള്ളസംഘങ്ങള്‍ സാമൂഹിക വിപത്താണെന്നും ഇവര്‍ക്കെതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐയെന്നും സതീഷ് പ്രതികരിച്ചു. ക്വട്ടേഷന്‍ നേതാവ് എന്ത് പത്രസമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറപ്പ് ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും സതീഷ് നിലപാട് വ്യക്തമാക്കി.

സതീഷിന്റെ പ്രതികരണം: ”ഡിവൈഎഫ്‌ഐക്ക് മടിയില്‍ കനമുണ്ടെന്ന് ആരും കരുതേണ്ടതില്ല. നമ്മുടെ നാട്ടില്‍ ചില തെറ്റായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, അത് ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രതയോടെ നിലപാട് സ്വീകരിക്കുകയും ചെയ്ത സംഘടനയാണ് ഡിവൈഎഫ്‌ഐ. ഏത് അന്വേഷണത്തെയും ധൈര്യപൂര്‍വ്വം നടക്കട്ടെ, പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണമെന്നുമുള്ള നിലപാടാണ് ഞങ്ങള്‍ക്കുള്ളത്.”

”ഇത്തരം കൊള്ളസംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണിത്. ഇതുപോലുള്ള ഒരുപാട് ക്വട്ടേഷന്‍ സംഘങ്ങളുടെ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോയ പ്രസ്ഥാനമാണിത്. ഒരു ക്വട്ടേഷന്‍ വെല്ലുവിളിയുടെ മുന്നിലും ഞങ്ങള്‍ മുട്ടുമടക്കിയതിന്റെ ചരിത്രം ഞങ്ങള്‍ക്കില്ല. ഇരുപത്തിഏഴായിരത്തില്‍പ്പരം യൂണിറ്റ് കമ്മിറ്റിയുള്ള അരക്കോടിയിലേറെ അംഗങ്ങളുള്ള യുവജന സംഘടനയാണ് ഡിവൈഎഫ്‌ഐ. അത്തരത്തിലൊരു സംഘടനയെ ഒരു ക്വട്ടേഷന്‍ നേതാവ് വെല്ലുവിളിക്കേണ്ട, അവന്റെ ഏത് വെല്ലുവിളിയും ഞങ്ങള്‍ സ്വീകരിക്കുന്നു. ക്വട്ടേഷന്‍ നേതാവ് എന്ത് പത്ര സമ്മേളനം നടത്തിയാലും അതിനെ നേരിടാനുള്ള ചങ്കുറുപ്പ് ഞങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെ വിപത്താണെന്ന് തന്നെ പറയുകയും സമൂഹത്തെ നശിപ്പിക്കുന്ന സംഘമാണെന്ന് തുറന്നുപറയുകയും ചെറുത്തുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ നിരവധി ക്വട്ടേഷന്‍ സംഘങ്ങളെ ചെറുത്ത ചരിത്രം ഈ യുവജന പ്രസ്ഥാനത്തിനുണ്ട്.”

Next Story