ബീഹാറില്‍ കോണ്‍ഗ്രസിന്റെ പരാജയം ഏറ്റെടുത്ത് അഖിലേഷ് പ്രസാദ്; രാഹുലുമായി കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുളള നേതാവ് കൂടിയാണ് അഖിലേഷ് പ്രസാദ് സിംഗ്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന. ‘കോണ്‍ഗ്രസ് സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് ഒരുങ്ങുകയാണ്. സംഘടനക്ക് സംഭവിച്ച അപചയം പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കും.’ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു. ബീഹാറില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം […]

ന്യൂഡല്‍ഹി: സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിലെ വീഴ്ച്ചയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിംഗ്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുളള നേതാവ് കൂടിയാണ് അഖിലേഷ് പ്രസാദ് സിംഗ്. ഇദ്ദേഹം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നതായാണ് സൂചന.
‘കോണ്‍ഗ്രസ് സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ചക്ക് ഒരുങ്ങുകയാണ്. സംഘടനക്ക് സംഭവിച്ച അപചയം പരിഹരിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നിര്‍ദേശിക്കും.’ അഖിലേഷ് പ്രസാദ് സിംഗ് പറഞ്ഞു.
ബീഹാറില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. വരാനിരിക്കുന്ന തെരഞ്ഞെുപ്പില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വിജയിക്കണമെങ്കില്‍ പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും പരാജയത്തിന്റെ കാരണം അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കപില്‍സിബലും പി ചിദംബരവും പാര്‍ട്ടിയുടെ പരാജയത്തില്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം. എന്നാല്‍ ഇവരൊക്കെയും അനുഭവ സമ്പത്തുള്ളവരാണെന്നും എന്നാല്‍ ഫലം വന്നതിന് ശേഷം പരാജയത്തെ ഇത്തരത്തില്‍ അവലോകനം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും അഖിലേഷ് സിംഗ് യാദവ് പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.