Top

കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് വിശ്വനാഥന്‍ സിപിഐഎമ്മിലേക്ക്; ‘വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയം’

കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംഎസ് വിശ്വനാഥന്‍ കെപിസിസി സെക്രട്ടറി സ്ഥാനവും, പാര്‍ട്ടി അംഗത്വവും രാജി വെച്ചു. സിപിഐഎമ്മില്‍ ചേരാണ് എംഎസ് വിശ്വനാഥന്റെ തീരുമാനം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചെന്നും ഇന്നിയും അവഗണന സഹിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് രാജി വച്ചുകൊണ്ട് വിശ്വനാഥന്‍ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി തുടരുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടവരെക്കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡിസിസി […]

3 March 2021 6:17 AM GMT

കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് വിശ്വനാഥന്‍ സിപിഐഎമ്മിലേക്ക്; ‘വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയം’
X

കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംഎസ് വിശ്വനാഥന്‍ കെപിസിസി സെക്രട്ടറി സ്ഥാനവും, പാര്‍ട്ടി അംഗത്വവും രാജി വെച്ചു. സിപിഐഎമ്മില്‍ ചേരാണ് എംഎസ് വിശ്വനാഥന്റെ തീരുമാനം.

കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തന്നെ അവഗണിച്ചെന്നും ഇന്നിയും അവഗണന സഹിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് രാജി വച്ചുകൊണ്ട് വിശ്വനാഥന്‍ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി തുടരുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസില്‍ നിന്ന് വിട്ടവരെക്കുറിച്ച് ഇതു വരെ ചര്‍ച്ച ചെയ്തിട്ടില്ല. വയനാട് കോണ്‍ഗ്രസ് നേതൃത്വം പരാജയമാണ്. ഒരേ വ്യക്തി തന്നെ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായി തുടരുന്നു. അതാണ് ജില്ലയിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും വിശ്വനാഥന്‍ പറഞ്ഞു.

ബത്തേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറുമ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിശ്വനാഥന്‍ മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ്‌ന് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്.

Next Story