മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു
മലപ്പുറം: തിരൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ചേളാട്ടുപറമ്പില് വാസുവും കുടുംബവും സിപിഐഎമ്മില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്, ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി എന്നിവര്‍ അംഗത്വം നല്കി. പിപി ലക്ഷ്മണ്, ടി ദിനേശ് കുമാര്‍, കൗണ്‍സിലര്‍ കെഎം അലി, അനിത കല്ലേരി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നേരത്തെ തിരുവനന്തപുരത്ത് ബിജെപി നേതാവും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലാ ബിജെപി മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണ്‍ ആണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് […]

മലപ്പുറം: തിരൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ചേളാട്ടുപറമ്പില് വാസുവും കുടുംബവും സിപിഐഎമ്മില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്, ഏരിയാ സെക്രട്ടറി അഡ്വ. പി ഹംസക്കുട്ടി എന്നിവര്‍ അംഗത്വം നല്കി.
പിപി ലക്ഷ്മണ്, ടി ദിനേശ് കുമാര്‍, കൗണ്‍സിലര്‍ കെഎം അലി, അനിത കല്ലേരി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. നേരത്തെ തിരുവനന്തപുരത്ത് ബിജെപി നേതാവും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.
തിരുവനന്തപുരം ജില്ലാ ബിജെപി മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണ്‍ ആണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.