മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കോണ്‍ഗ്രസ് വിട്ടു; ഇനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
കൊല്ലം: ശൂരനാട് തെക്ക് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ഒ. ശ്രീദേവി പാര്‍ട്ടി വിട്ടു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക. പതാരം ഡിവിഷനില്‍ നിന്നാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ശ്രീദേവി മത്സരിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ശ്രീദേവി 2010-2015ല്‍ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. പാര്‍ട്ടി കാണിക്കുന്ന നിഷേധമാത്മക നിലപാടാണ് രാജിക്ക് കാരണമെന്ന് ശ്രീദേവി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും രാജിവെക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ […]

കൊല്ലം: ശൂരനാട് തെക്ക് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ഒ. ശ്രീദേവി പാര്‍ട്ടി വിട്ടു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുക.
പതാരം ഡിവിഷനില്‍ നിന്നാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി ശ്രീദേവി മത്സരിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ശ്രീദേവി 2010-2015ല്‍ പതിനൊന്നാം വാര്‍ഡില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.
പാര്‍ട്ടി കാണിക്കുന്ന നിഷേധമാത്മക നിലപാടാണ് രാജിക്ക് കാരണമെന്ന് ശ്രീദേവി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും രാജിവെക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
ശ്രീദേവിക്ക് പാര്‍ട്ടി അംഗത്വം നല്കി. പതാരം ഡിവിഷനില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് എല്‍ഡിഎഫ് ശൂരനാട് തെക്ക് കണ്‍വീനര്‍ ബി ശശി പറഞ്ഞു.