Top

കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രിയും രണ്ട് തവണ എംപിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ജിതിന്‍ പ്രസാദ പിയൂഷ് ഗോയലിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പ്രസാദയുടെ ബിജെപിയിലേക്കുള്ള കടന്നുവരവ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ എം പിയുമാണ് നിലവില്‍ പ്രസാദ. ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം […]

9 Jun 2021 3:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍
X

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രിയും രണ്ട് തവണ എംപിയുമായ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ജിതിന്‍ പ്രസാദ പിയൂഷ് ഗോയലിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് പ്രസാദയുടെ ബിജെപിയിലേക്കുള്ള കടന്നുവരവ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ എം പിയുമാണ് നിലവില്‍ പ്രസാദ.

ഗവര്‍ണറോട് പരാതി പറഞ്ഞ് കുമ്മനവും സംഘവും; ‘സിപിഐഎം ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’

കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ച യു പി സര്‍ക്കാരിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ ബി ജെ പിയ്ക്ക് പ്രസാദയുടെ വരവ് പുതിയ ഊര്‍ജ്ജം നല്കുന്നതായി. കോണ്‍ഗ്രസിന്റെ സാധ്യതകളെ യു പി തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കുന്നതാണ് പ്രസാദയുടെ പുതിയ രാഷ്ട്രീയ നീക്കം. ബി ജെ പി യഥാര്‍ഥ ദേശീയ പാര്‍ട്ടിയാണെന്നും ദേശീയ താത്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും ബി ജെ പിയില്‍ ചേര്‍ന്നുകൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞു.

2004ും 2005ലും ഷാജഹാന്‍പ്പൂര്‍, ദൗഹ്‌റ മണ്ഡലങ്ങളില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ പ്രസാദയ്ക്ക് 2014ല്‍ തോല്‍വി പിണഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 മുതിര്‍ന്ന നേതാക്കള്‍ക്കളില്‍ പ്രസാദയും ഉള്‍പ്പെടും. എന്നാല്‍ കത്ത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് പറഞ്ഞൊഴിഞ്ഞ ജിതേന്ദ്ര കോണ്‍ഗ്രസ് നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

യോഗിയുടെ മുന്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷണര്‍; നിയമനം യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

Next Story