Top

അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് ഡിസിസി ഉപാദ്ധ്യക്ഷന്‍; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥന്‍ പിള്ളയാണ് കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തില്‍വെച്ച് ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തത്.

2 Feb 2021 12:14 AM GMT

അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് ഡിസിസി ഉപാദ്ധ്യക്ഷന്‍; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
X

അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥന്‍ പിള്ളയാണ് കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തില്‍വെച്ച് ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള തന്റെ പങ്ക് രഘുനാഥന്‍ പിള്ള ക്ഷേത്രമേല്‍ശാന്തിയ്ക്കുനല്‍കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ക്ഷേത്രഭാരവാഹി കൂടിയായ താന്‍ ആ നിലയ്ക്കാണ് ഫണ്ടുപിരിവ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥന്‍ പിള്ളയുടെ വിശദീകരണം. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നും രഘുനാഥന്‍ പിള്ള പറഞ്ഞു.

ഉത്തരേന്ത്യയിൽ ദിഗ്വിജയസിങ്ങിൻ്റെ നിലവാരത്തിലുള്ള നേതാക്കൾ ഇതിലപ്പുറവും ചെയ്തിട്ടുണ്ടാകും.പക്ഷേ കേരളത്തിൽ, ഒരു ഡി.സി.സി…

Posted by Anoop Vr on Monday, 1 February 2021

ഒരു ഡിസിസി വൈസ് പ്രസിഡന്റ് ഇതിനുമുതിര്‍ന്നെങ്കില്‍ അതിന് അയാള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതെന്താണെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നവമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു.

Next Story