ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയില്‍, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചെന്നിത്തല; അനുഗ്രഹം തേടി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പ് അനുഗ്രഹങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍ ആരാധനാലയങ്ങളിലെത്തി. പതിവ് ആവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടി അതിരാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് ഉമ്മന്‍ ചാണ്ടി പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തലഅനുഗ്രഹം തേടിയെത്തിയത്. ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പാളയമെന്ന് നേരത്തെ ചെന്നിത്തല പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അഭിപ്രായ സര്‍വേകള്‍ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്റെ മുന്നേറ്റത്തെ […]

തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്‍പ് അനുഗ്രഹങ്ങള്‍ തേടി കോണ്‍ഗ്രസ് നേതാക്കള്‍ ആരാധനാലയങ്ങളിലെത്തി. പതിവ് ആവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടി അതിരാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. അതേസമയം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് ഉമ്മന്‍ ചാണ്ടി പള്ളിയില്‍ നിന്ന് പുറത്തിറങ്ങിയത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല
അനുഗ്രഹം തേടിയെത്തിയത്. ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പാളയമെന്ന് നേരത്തെ ചെന്നിത്തല പ്രതികരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അഭിപ്രായ സര്‍വേകള്‍ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്റെ മുന്നേറ്റത്തെ തടയാനും തകര്‍ക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ ഈ നീക്കം ആരംഭിച്ചിരുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
കെഎം മാണിയുടെ പതിവ് ആവര്‍ത്തിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി രാവിലെ പാലാ കത്തിഡ്രലിലെത്തി അനുഗ്രഹം നേടി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജോസ് കെ മാണി ലീഡ് നിലനിര്‍ത്തിയിട്ടുണ്ട്.