Top

‘ലീലാമ്മയും വിജയനും കുടുക്കി, വീട്ടില്‍ കയറി തല്ലി, വിമതനെ പിന്തുണയ്ക്കാത്തതില്‍ വൈരാഗ്യം’; വീണയുടെ പോസ്റ്റര്‍ വിറ്റ ബാലുവിന്റെ വെളിപ്പെടുത്തല്‍

വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി മണ്ഡലം ട്രഷറര്‍ വി ബാലു. കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച വ്യക്തിയെ പിന്തുണയ്ക്കാത്തത് കൊണ്ട് പോസ്റ്റര്‍ കേസില്‍ നേതാക്കള്‍ തന്നെ കുടുക്കിയതാണെന്നാണ് ബാലു പറയുന്നത്. തനിക്ക് നല്‍കിയ പോസ്റ്ററുകളെല്ലാം ഒട്ടിച്ചതാണെന്നും ബാലു പറഞ്ഞു. ബാലു പറഞ്ഞത്: ”എനിക്ക് 200 പോസ്റ്ററാണ് തന്നത്. എല്ലാം ഞാന്‍ ഒട്ടിച്ചതാണ്. വീട്ടില്‍ കുറച്ച് വേസ്റ്റ് പേപ്പറുകളുണ്ടായിരുന്നു. അതെല്ലമാണ് ഞാന്‍ എടുത്ത് കൊടുത്തത്. കെട്ട് പൊട്ടിക്കാത്ത നിലയിലായിരുന്നു പോസ്റ്ററുകള്‍ […]

14 April 2021 12:21 AM GMT

‘ലീലാമ്മയും വിജയനും കുടുക്കി, വീട്ടില്‍ കയറി തല്ലി, വിമതനെ പിന്തുണയ്ക്കാത്തതില്‍ വൈരാഗ്യം’; വീണയുടെ പോസ്റ്റര്‍ വിറ്റ ബാലുവിന്റെ വെളിപ്പെടുത്തല്‍
X

വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി മണ്ഡലം ട്രഷറര്‍ വി ബാലു. കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച വ്യക്തിയെ പിന്തുണയ്ക്കാത്തത് കൊണ്ട് പോസ്റ്റര്‍ കേസില്‍ നേതാക്കള്‍ തന്നെ കുടുക്കിയതാണെന്നാണ് ബാലു പറയുന്നത്. തനിക്ക് നല്‍കിയ പോസ്റ്ററുകളെല്ലാം ഒട്ടിച്ചതാണെന്നും ബാലു പറഞ്ഞു.

ബാലു പറഞ്ഞത്: ”എനിക്ക് 200 പോസ്റ്ററാണ് തന്നത്. എല്ലാം ഞാന്‍ ഒട്ടിച്ചതാണ്. വീട്ടില്‍ കുറച്ച് വേസ്റ്റ് പേപ്പറുകളുണ്ടായിരുന്നു. അതെല്ലമാണ് ഞാന്‍ എടുത്ത് കൊടുത്തത്. കെട്ട് പൊട്ടിക്കാത്ത നിലയിലായിരുന്നു പോസ്റ്ററുകള്‍ എന്നത് സംബന്ധിച്ച് കെ ആര്‍ വിജയനോടോ അമൃദാസനോട് ചോദിക്കണം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ നന്ദന്‍കോട് വാര്‍ഡിലെ വിമത സ്ഥാനാര്‍ത്ഥിയ പിന്തുണാക്കത്തതിന്റെ പേരില്‍ തന്നോട് ഒരു കൂട്ടര്‍ക്ക് വൈരാഗ്യമുണ്ട്. അവരാണ് കഥകള്‍ കെട്ടിച്ചമച്ച് എന്നെ കുറ്റക്കാരനാക്കിയത്. സംഭവത്തിലെ കെപിസിസി അന്വേഷണത്തോട് സഹകരിക്കും. അവര്‍ വസ്തുത കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീലാമ്മ ഐസക്ക്, ജെആര്‍ വിജയന്‍, സജു അമൃദാസ് ഇവരെല്ലാം കൂടിയെന്ന കുടുക്കുകയാണ്. സജുവാണ് എന്റെ വീട് ആക്രമിച്ചത്. വിഷ്ണു എന്നയാളാണ് എന്നെ വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. ഇവര്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിച്ചാല്‍ ഞാന്‍ നാടുവിട്ടത്.”

വീണാ നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

‘വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും ഇവിടെ പ്രവര്‍ത്തിച്ച ആളുകളാണ്. അന്ന് തന്നെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും കൃത്യവിലോപം നടന്നെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അത് അന്വേഷണ വിധേയമാക്കിയിട്ടില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശന ശിക്ഷ നല്‍കും.’ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പണം കിട്ടിയാല്‍ മാത്രമെ പോസ്റ്ററുകള്‍ ഒട്ടിക്കൂവെന്ന് പറഞ്ഞാല്‍ അത് രാഷ്ട്രീയശൈലിക്ക് ചേരുന്നതല്ല, അങ്ങനെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുമെന്ന് താന്‍ വിശ്വസിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വീണ നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രക്കടയില്‍ തൂക്കി വിറ്റ വിവാദം നിലനില്‍ക്കെ, കഴിഞ്ഞ ദിവസം അവരുടെ അഭ്യര്‍ത്ഥനാ നോട്ടീസും വാഴത്തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ വീണ എസ് നായര്‍ക്കെതിരെ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നീക്കം നടന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമായി. മണ്ഡലത്തില്‍ വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. അട്ടിമറി സംശയവും അദ്ദേഹം ഉയര്‍ത്തി.

പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലായിരുന്നു വീണയുടെ അഭ്യര്‍ത്ഥനാ നോട്ടീസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ കെട്ടായിട്ടാണ് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ ഉപേക്ഷിച്ചത്. പേരൂര്‍ക്കട വാര്‍ഡില്‍ വിതരണം ചെയ്യാന്‍ വെച്ച അഭ്യര്‍ത്ഥനാ നോട്ടീസുകളാണ് ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്.

വ്യാഴാഴ്ച്ചയായിരുന്നു വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റതെന്നായിരുന്നു കണ്ടെത്തല്‍.

Next Story